Headlines

Accidents, Kerala News

അയൽവാസിയുടെ വീടിന്റെ മുകളിൽ ഉറങ്ങാൻ കിടന്ന വൃദ്ധ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ.

old women dead alappuzha

ആലപ്പുഴ : വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിൽ ഉറങ്ങാൻ കിടന്ന വൃദ്ധയെ പിറ്റേദിവസം വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നീരേറ്റുപുറം കുമ്മാട്ടി പരേതനായ കുഞ്ഞച്ചന്റെ ഭാര്യ അന്ന (75)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിൽ ഇന്നലെ രാത്രി എട്ടുമണിക്ക് മകൻ ബെന്നിച്ചനോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു അന്ന.

രാത്രി ഒരു മണിയോടെ ഉറക്കത്തിൽ നിന്നും ഉണർന്ന ബെന്നിച്ചൻ അമ്മയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വൃദ്ധയെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വീടിന് മുകളിൽ നിന്നും കോണിയിറങ്ങി വരുമ്പോൾ കാൽ തെറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

Stoty highlight : Old woman was found dead after falling in flood.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts