
ബോളിവുഡ് നടൻ സൽമാൻ ഖാനെ വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തെന്ന റിപ്പോർട്ടുകളായിരുന്നു പുറത്തുവന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ ഇക്കാര്യങ്ങളെല്ലാം തള്ളി ഉദ്യോഗസ്ഥന് പാരിതോഷികവും നൽകാൻ തീരുമാനിച്ചെന്ന് പാരാമിലിറ്ററി സ്ഥിരീകരിച്ചു. ജോലിയിലെ ആത്മാർത്ഥതയ്ക്കും പ്രൊഫഷണലിസത്തിനുമാണ് പാരിതോഷികം നൽകുന്നതെന്ന് അറിയിച്ചു.
സൽമാൻഖാന്റെ പുതിയ ചിത്രമായ ടൈഗർ 3യുടെ ഷൂട്ടിങ്ങിനായി കത്രീന കൈഫുമായി റഷ്യയിലേക്ക് പോകാനാണ് മുംബൈ വിമാനത്താവളത്തിൽ എത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് ഉദ്യോഗസ്ഥൻ സൽമാൻഖാനെ തടഞ്ഞുനിർത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Story Highlights: Officer who stopped Salman Khan will be rewarded for professionalism.