
കേരളത്തിൽ വെള്ളി മുതൽ തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മധ്യകേരളത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലെർട്ടും മറ്റു 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
ഓഗസ്റ്റ് 27: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി
ഓഗസ്റ്റ് 28: കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം,തൃശ്ശൂർ മലപ്പുറം, കോഴിക്കോട്
ഓഗസ്റ്റ് 29: കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായി ലഭിച്ച പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടൽ മണ്ണിടിച്ചൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവരും തീരപ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
Story Highlights: Heavy Rain alert in kerala.