നഴ്സറി വിദ്യാര്ഥിനികളെ പീഡിപ്പിച്ച പ്രതി പൊലീസ് വെടിയേറ്റ് മരിച്ചു

നിവ ലേഖകൻ

nursery student sexual assault accused shot

മഹാരാഷ്ട്രയിലെ ബദ്ലാപുരില് രണ്ട് നഴ്സറി വിദ്യാര്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ വെടിയേറ്റു മരിച്ചു. 24 വയസ്സുകാരനായ അക്ഷയ് ഷിന്ഡെയാണ് കസ്റ്റഡിയില് നിന്ന് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിങ്കളാഴ്ച തലോജ ജയിലില് നിന്ന് താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര് ബദ്ലാപൂരിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ റിവോള്വര് തട്ടിയെടുത്ത അക്ഷയ് പൊലീസിനു നേര്ക്കും വെടിയുതിര്ത്തു.

ഇയാള് ഉദ്യോഗസ്ഥര്ക്ക് നേരെ മൂന്നു റൗണ്ട് വെടിയുതിര്ത്തതിനെ തുടര്ന്ന് സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന് അക്ഷയ് ഷിന്ഡെയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇയാളുടെ വെടിവയ്പ്പില് രണ്ട് പൊലീസുകാര്ക്ക് പരിക്കേറ്റു.

ശുചിമുറിയില് വച്ച് ജീവനക്കാരന് നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് പെണ്കുട്ടികളിലൊരാള് മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റൊരു പെണ്കുട്ടിയുടെ കുടുംബം മകള്ക്ക് സ്കൂളില് പോകാന് ഭയമാണെന്ന് തുറന്നുപറഞ്ഞതോടെയാണ് രണ്ടു കുട്ടികളും നേരിട്ട പീഡനത്തെ കുറിച്ച് പുറത്തറിയുന്നത്.

  കണ്ണനല്ലൂരിൽ പൊലീസ് കസ്റ്റഡിയിൽ വയോധികൻ കുഴഞ്ഞുവീണ് വെന്റിലേറ്ററിൽ; 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപണം

തുടര്ന്ന് നടത്തിയ വൈദ്യപരിശോധനയില് രണ്ട് പെണ്കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു.

Story Highlights: Accused in nursery student sexual assault case shot dead by police while attempting to escape custody in Maharashtra.

Related Posts
താനെയിൽ വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ
thane house theft

മഹാരാഷ്ട്രയിലെ താനെയിൽ വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ Read more

ഗുരുഗ്രാമിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിൻ്റെ ആത്മഹത്യ
Gurugram crime

ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലപാതകത്തിനും Read more

ഹോംവർക്ക് ചെയ്യാത്തതിന് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിൽ
school student assault

ഹരിയാനയിലെ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിലായി. Read more

  രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക
Attempt to murder

കോഴിക്കോട് താമരശ്ശേരിയിൽ സ്വത്തിനു വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ Read more

ഉത്തർപ്രദേശിൽ മദ്യത്തിന് പണം നൽകാത്തതിന് അമ്മയെ മകൻ തല്ലിക്കൊന്നു; പ്രതി അറസ്റ്റിൽ
Saharanpur crime news

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് 55 വയസ്സുള്ള അമ്മയെ മകൻ Read more

അർജന്റീനയിൽ മയക്കുമരുന്ന് മാഫിയയുടെ ക്രൂരത; 15 വയസ്സുകാരി അടക്കം മൂന്ന് പേരെ കൊന്ന് തത്സമയം സംപ്രേഷണം ചെയ്തു
Argentina drug mafia

അർജന്റീനയിൽ 15 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തി. Read more

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്; കാരണം ഇതാണ്…
Father murders daughter

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് Read more

  രാജസ്ഥാനിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ
രാജസ്ഥാനിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ
Abandoned newborn case

രാജസ്ഥാനിലെ ഭിൽവാരയിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിൻ്റെ അമ്മയെയും മുത്തച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. Read more

ലൈംഗിക പീഡനക്കേസ് പ്രതിയെ കൊലപ്പെടുത്തി; ഇന്ത്യൻ വംശജൻ കാലിഫോർണിയയിൽ അറസ്റ്റിൽ
California murder case

കാലിഫോർണിയയിൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായ വൃദ്ധനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. Read more

സൗത്ത് കാലിഫോർണിയ വെടിവയ്പ്പ്: ഇന്ത്യൻ വംശജ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ
California shooting case

സൗത്ത് കാലിഫോർണിയയിൽ സെപ്റ്റംബർ 16ന് വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജയായ കിരൺബെൻ പട്ടേലിന്റെ Read more

Leave a Comment