കൊച്ചി: ഒരു വർഷം മുൻപ് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകൾ അനന്യ കുമാരി അലക്സിന്റെ ശരീരത്തിൽ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്താനായി. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇടപ്പള്ളിയിലെ ഫ്ലാറ്റിലാണ്.പോലീസിന് അനന്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി.
റിപ്പോർട്ടിൽ അനന്യയുടെ മരണം ആത്മഹത്യയാണെന്നും കണ്ടെത്തി.പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുമായി ചികിത്സാ പിഴവ് ആരോപണത്തിൽ വ്യക്തത വരുത്തുന്നതിന് സംസാരിക്കുമെന്ന് കളമശേരി സർക്കിൾ ഇൻസ്പെക്ടർ പിആർ സന്തോഷ് പറഞ്ഞു.
അതേസമയം,വെള്ളിയാഴ്ച അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ബന്ധുക്കൾക്ക് ജിജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വിട്ടുനൽകും. അനന്യയുടെ മരണത്തെതുടർന്ന് ജിജു കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
Story highlight : Non-drying wound on private parts; Postmortem report confirming Ananya’s allegation.