സംസ്ഥാനത്ത് മഴയിൽ ആശ്വാസം ; ഇന്ന് മഴമുന്നറിയിപ്പ്‌ നൽകിയിട്ടില്ല,ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു.

Anjana

rain alert kerala
rain alert kerala

തുലാവർഷത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാ‌ലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

നിലവിൽ റെഡ് അലർട്ടോ,ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല.നിലവിലെ ഇരട്ട ന്യൂനമര്‍ദ്ദമുണ്ടെങ്കിലും അവ കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ അകന്ന് പോകുന്നതിന്റെ ഫലമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുംമെന്നാണ് വിവരം.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്നാട്, ആന്ധ്രാ തീരത്ത് പ്രവേശിക്കുന്നതോടെ വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴ വീണ്ടും തുടർന്നേക്കും.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ രാത്രി ഒൻപതേമുക്കാലിനു അടച്ചു.

നിലവിലെ ഇടുക്കി ജലനിരപ്പ് 2399.14 അടിയാണ്.അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.65 അടിയായി ഉയർന്നു.

Story highlight :  No rain alert in the state today.