കൂടുതല്‍ കറന്‍സി നോട്ടുകള്‍ പ്രതിസന്ധി മറികടക്കാന്‍ അച്ചടിക്കില്ല: നിര്‍മല സീതാരാമന്‍.

Anjana

Updated on:

കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കില്ല
കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കില്ല

കോവിഡ് 19 വ്യാപനം സൃഷ്ടിച്ച  രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കില്ലെന്ന് ലോക്സഭയിലെ ഒരു എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു  ധനകാര്യമന്ത്രി നിർമല സീതാരാമൻ.

ഇന്ത്യയുടെ ജി.ഡി.പി 7.3 ശതമാനത്തോളം 2020-21 കാലഘട്ടത്തിൽ ചുരുങ്ങിയെങ്കിലും സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമായി നിലകൊള്ളുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാമ്പത്തിക രംഗം ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാതിയിൽ ആത്മനിർഭർ ഭാരത് മിഷന്റെ കൂടി പിന്തുണയോടെ തിരിച്ചുവരവിന്റെ പാതയിലാണെന്നും അവർ പറഞ്ഞു.

മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തലാക്കിയെന്ന് അറിയിച്ചിരുന്നു. അച്ചടി നിർത്തിയത് 2019 മുതലാണ്.

Story highlight: No more currency notes will be printed to overcome the crisis.