ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിതിൻ ലൂക്കോസിന്റെ ‘പക’.

Anjana

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
Photo Credit: The Hindu

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിതിൻ ലൂക്കോസിന്റെ ‘പക’. ടൊറന്റോയിലേയ്ക്ക് മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക.

ഡിസ്കവറി വിഭാഗത്തിലാണ് ഫെസ്റ്റിവലിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിന് ലഭിച്ചിരിക്കുന്നത് വേൾഡ് പ്രീമിയറാണ്.ഡിസ്കവറി വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നത് നവാഗത സംവിധായകരുടെയും, സംവിധായകരുടെയും രണ്ടാം ചിത്രവുമായിരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിന്റെ ഉള്ളടക്കം വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയുമാണ്.ഷൂട്ടിംഗ് പൂർത്തിയാക്കിയതും വയനാട് തന്നെയാണ്.ഹോളിവുഡ് ചിത്രങ്ങളിലടക്കം 25 ചിത്രങ്ങൾക്കു മേലെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.പകയുടെ ചിത്രീകരണം പൂർത്തിയാക്കിയത് ഒരപ്പ് എന്ന വയനാടൻ ഉൾ ഗ്രാമത്തിൽ വച്ചാണ്.

ബേസിൽ പൗലോസ്, നിതിൻ ജോർജ് , വിനീതാ കോശി, അഭിലാഷ്നായർ , ജോസ് കിഴക്കൻ , അതുൽ ജോൺ , മറിയക്കുട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ചിത്രം നിർമിച്ചിരിക്കുന്നത് അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ്.

Story highlight: Nitin Luca’s ‘paka’ at the Toronto International Film Festival.