നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 61 പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റൂട്ട് മാപ്പുൾപെടെ പ്രസിദ്ധീകരിച്ചിട്ടും വലിയ തോതില് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടാക്കാത്തത് കാര്യങ്ങള് എളുപ്പമാക്കിയെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. നിപ ബാധിച്ച് മരണപ്പെട്ടെ കുട്ടിയുടെ വീടിന്റെ സമീപം അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായില്ല.
ഇന്ന് സമ്പര്ക്കപ്പട്ടികയിലുള്ള കൂടുതല് പേരുടെ സാമ്പിളുകള് പരിശോധിക്കും. കോഴിക്കോട് മെഡിക്കല് കോളജില് നിലവില് 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
Story highlight : Nipah test result of 15 people is negative.