Headlines

Kerala News, Politics

പുതിയ സംസ്ഥാന കമ്മിറ്റിയുമായി ഹരിത.

പുതിയ സംസ്ഥാന കമ്മിറ്റിയുമായി ഹരിത

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി. ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് പി എച്ച് ആയിഷ ബാനുവാണ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായി പുതിയ കമ്മിറ്റിയിൽ സ്ഥാനമേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരായി വനിതാ കമ്മീഷനില്‍ സമർപ്പിച്ച ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതു മൂലമാണ് ലീഗ് നേതൃത്വം പിരിച്ചുവിട്ട കമ്മിറ്റിക്ക് പകരമായി പുതിയ കമ്മിറ്റി രൂപീകരിച്ചത്.

ഇപ്പോഴത്തെ പ്രസിഡന്‍റ് ആയിഷ ബാനു പിരിച്ചുവിട്ട കമ്മിറ്റിയുടെ ട്രഷററായിരുന്നു. ജനറല്‍ സെക്രട്ടറിയായ റുമൈസ റഫീഖ് മുൻപ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും ഇപ്പോഴത്തെ ട്രഷററായ നയന സുരേഷ്  മലപ്പുറം ജില്ലാ ഭാരവാഹിയുമായിരുന്നു.

ഹരിത വിവാദത്തിൽ ഗൂഢാലോചനയുള്ളതായും മുൻപ് ചുമതലയേറ്റിരുന്നവർക്ക് നി​ഗൂഡ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും ലീ​ഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ചൂണ്ടിക്കാട്ടി.

Story highlight : New state committee for Haritha.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts