പഴയ ഐഫോണുകളിൽ നെറ്റ്ഫ്ലിക്സ് അപ്‌ഡേറ്റുകൾ ലഭിക്കില്ല; പുതിയ മാറ്റങ്ങൾ അറിയാം

Anjana

Netflix iOS update restrictions

നെറ്റ്ഫ്ലിക്സിന്റെ സേവനങ്ങൾ എല്ലാ ഐഫോണുകളിലും ഐപാഡുകളിലും ഇനി ലഭ്യമാകില്ല എന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഐഒഎസ് 17, ഐപാഡ് ഒഎസ് 17 എന്നീ അപ്‌ഡേറ്റുകൾ ലഭിക്കുന്ന ഉപകരണങ്ങളിൽ മാത്രമേ ഇനി മുതൽ നെറ്റ്ഫ്ലിക്‌സിന്റെ പൂർണ്ണ സേവനങ്ങൾ ലഭ്യമാകൂ. ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 10, ഐപാഡ് പ്രോ, ഐപാഡ് തുടങ്ങിയവയിൽ നെറ്റ്ഫ്ലിക്‌സ് ആപ്പിന്റെ പുതിയ അപ്‌ഡേറ്റുകളും സവിശേഷതകളും ലഭിക്കില്ല.

എന്നാൽ, നിലവിലുള്ള നെറ്റ്ഫ്ലിക്‌സ് ആപ്പ് ഈ ഉപകരണങ്ങളിൽ തുടർന്നും പ്രവർത്തിക്കും. കൂടാതെ, വെബ് ബ്രൗസറിലൂടെയും ഇവയിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ സാധിക്കും. പുതിയ സോഫ്റ്റ്‌വെയറുകളിലേക്ക് പ്രവർത്തനം മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം വരുന്നതെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാക്ക് റൂമേഴ്‌സാണ് നെറ്റ്ഫ്ലിക്സിന്റെ ഈ നീക്കത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. നെറ്റ്ഫ്ലിക്‌സ് ആപ്പിന്റെ കോഡിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് പുറത്തുവന്നത്. എന്നാൽ, കമ്പനി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഐഒഎസ് 17 ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ മാത്രമേ ഇനി മുതൽ നെറ്റ്ഫ്ലിക്‌സ് ആപ്പിന്റെ അപ്‌ഡേറ്റുകൾ ലഭിക്കൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story Highlights: Netflix to limit full service to iOS 17 and iPadOS 17 devices, older iPhones and iPads to lose updates and new features

Leave a Comment