നെന്മാറ: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 500 ലധികം പേജുള്ള കുറ്റപത്രം സമർപ്പിക്കുന്നത്. പാലക്കാട് എസ് പി കുറ്റപത്രം പരിശോധിച്ച് അന്തിമരൂപം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നരയോടെയായിരിക്കും കുറ്റപത്രം സമർപ്പണം.
പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര എന്നയാൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമരയാണ് ഈ ഇരട്ടക്കൊലപാതകവും നടത്തിയത്. ജനുവരി 27നായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ സംഭവം.
കുറ്റപത്രത്തിൽ മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലങ്ങളും ഉൾപ്പെടെ നിരവധി ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബോയൻ നഗർ സ്വദേശിയായ ചെന്താമരയാണ് കേസിലെ ഏക പ്രതി. പോലീസുകാർ ഉൾപ്പെടെ 130-ലധികം സാക്ഷികളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Story Highlights: The chargesheet for the Nenmara Pothundi double murder case will be submitted today.