നീറ്റ് 2021 ഒഎംആർ ഷീറ്റ് എത്തി: സെപ്റ്റംബർ 12 ന് പരീക്ഷ ആരംഭിക്കും.

Anjana

നീറ്റ് 2021 സെപ്റ്റംബർ 12
നീറ്റ് 2021 സെപ്റ്റംബർ 12

തിരുവനന്തപുരം: അടുത്തമാസം ആരംഭിക്കുന്ന നീറ്റ് പരീക്ഷയുടെ ഒഎംആർ ഷീറ്റിന്റെ മാതൃക എൻടിഎ പുറത്തുവിട്ടു.അഡ്മിറ്റ് കാർഡ്കളും എൻടിഎ ഉടൻതന്നെ  പുറത്തിറക്കും.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒഎംആർ ഷീറ്റ് എങ്ങനെ പൂരിപ്പിക്കണം എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി. ഔദ്യോഗിക വെബ്സൈറ്റിൽ ഒഎംആർ ഷീറ്റിന്റെ മാതൃക ലഭ്യമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെപ്റ്റംബർ 12നാണ് രാജ്യത്ത് നീറ്റ് പരീക്ഷ ആരംഭിക്കുന്നത്.  ഒഎംആർ ഉത്തരപേപ്പർ എങ്ങനെയാണ് പൂരിപ്പിക്കേണ്ടത് എന്നുള്ള നിർദ്ദേശങ്ങൾക്കു പുറമെ ഒരു സാമ്പിൾ ഒഎംആർ ഉത്തരപേപ്പറും neet.nta.nic.in എന്ന വെബ്സൈറ്റിൽ അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥികൾ നീല അല്ലെങ്കിൽ കറുപ്പ് ഇങ്ക്ബോൾ പേന മാത്രമേ ഒ‌എം‌ആർ ഷീറ്റ് പൂരിപ്പിക്കുന്നതിനായി ഉപയോഗിക്കാൻ പാടുള്ളൂ.

കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് ഒഎംആർ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തുന്നതെന്ന കാര്യം വിദ്യാർഥികൾ പ്രത്യേകം ഓർത്തിരിക്കണം. അതിനാൽ വ്യക്തമായിതന്നെ ഉത്തരങ്ങൾ രേഖപ്പെടുത്തണം. രാജ്യത്തെ പരീക്ഷാ കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങളും എൻടിഎ അറിയിച്ചിട്ടുണ്ട്.

Story Highlight: NEET 2021 OMR Sheet published