
തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് ചെയർപേഴ്സൺ ഓണക്കോടിയ്ക്കൊപ്പം പതിനായിരം രൂപ നൽകിയ സംഭവത്തെ തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
വിജിലൻസിന്റെ കൊച്ചി യൂണിറ്റാണ് പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്ന് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ഇതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസിയോട് റിപ്പോർട്ട് തേടി.
കുറ്റം ചെയ്തെന്ന് കണ്ടാൽ നടപടി സ്വീകരിക്കും. ഡിസിസി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വി ഡി സതീശൻ അറിയിച്ചിരുന്നു.
ഇതിനിടെ ചെയർപേഴ്സൺ ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപയും കൗൺസിലർമാർക്ക് നൽകിയെന്ന് കോൺഗ്രസ് കൗൺസിലിറും സ്ഥിരീകരിച്ചിരുന്നു.
ചെയർപേഴ്സണായ അജിത തങ്കച്ചൻ പണം നൽകിയെന്നും എന്നാൽ പണത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് പറഞ്ഞു. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.
Story highlight: Vigilance investigation started into the the Onam gift controversy