നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ പുറത്താക്കി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ.

Anjana

നീരജ് ചോപ്രയുടെ പരിശീലകനെ പുറത്താക്കി
നീരജ് ചോപ്രയുടെ പരിശീലകനെ പുറത്താക്കി

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ പുറത്താക്കി. ഹോണിന്റെ പരിശീലനത്തിൽ തൃപ്തി വരാത്തതിനെതുടർന്നാണ് ഫെഡറേഷന്റെ നടപടി. അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് അദീൽ സമ്മരിവാലയാണ് ഹോണിനെ പുറത്താക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.

59 കാരനായ ഉവെ ഹോൺ ജാവലിൻ ത്രോയിൽ 100 മീറ്റർ ദൂരം കണ്ടെത്തിയ ലോകത്തിലെ ഏകതാരമാണ്. ഹോണിന്റെ പരിശീലന മികവിലാണ് നീരജ് ചോപ്ര ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയത്. എന്നാൽ നീരജ് ചോപ്രയുടെ പരിശീലക സ്ഥാനത്തുനിനിന്ന് ഉവെ ഹോണിനെ മാറ്റി പുതിയ രണ്ട് വിദേശ പരിശീലകരെ കൊണ്ടുവരും. ഷോട്ട്പുട്ട് താരം തജിന്ദർപാൽ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കുമെന്നും അത്ലറ്റിക്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യമായി  2017-ലാണ് ഹോണിനെ ഇന്ത്യൻ ദേശീയ ജാവലിൻ ടീമിന്റെ പരിശീലകനായി നിയമിച്ചത്. നീരജ് ചോപ്രയ്ക്ക് പുറമേ അന്നു റാണി, ശിവ്പാൽ സിങ് എന്നിവരെയും ഹോൺ പരിശീലിപ്പിച്ചിരുന്നു. ഇക്കാലയളവിൽ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി പലതവണ ഹോണും ഫെഡറേഷനും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു.

Story highlight : Neeraj Chopra’s coach got sacked.