ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ലഹരി ഇടപാടുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി എൻസിബി

നിവ ലേഖകൻ

crypto drug transactions India

ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ലഹരി ഇടപാടുകളിൽ വലിയ വർധനവ് ഉണ്ടായിരിക്കുന്നു. ഈ സാഹചര്യത്തിൽ നര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (NBC) ആന്റി നര്ക്കോട്ടിക് ദൗത്യസംഘം രൂപവത്കരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സംശയകരമായ ഇടപാടുകള് തടയാനും, ബന്ധപ്പെട്ട അന്വേഷണ ഏജന്സികള്ക്ക് കൃത്യസമയത്ത് വിവരം കൈമാറാനുമാണ് ദൗത്യസംഘം പ്രവര്ത്തിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതോടൊപ്പം, വർധിച്ചുവരുന്ന നാര്ക്കോ-ഭീകരവാദ കേസുകൾ നിരീക്ഷിക്കാന് ജോയിന്റ് കോഡിനേഷന് കമ്മിറ്റിക്കും (JCC) രൂപം നല്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന് ലഹരിക്കേസുകളിലും അറസ്റ്റിലായ പ്രതികളുടെ വിവരം എല്ലാ സംസ്ഥാനങ്ങള്ക്കും ലഭിക്കുംവിധം നാഷണല് ഇന്റഗ്രേറ്റഡ് ഡേറ്റാബേസ് പോര്ട്ടലും ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടലിലൂടെ അന്തർസംസ്ഥാന ലഹരിക്കുറ്റവാളികളുടെ വിവരങ്ങള് അന്വേഷണ സംഘങ്ങള്ക്ക് എളുപ്പത്തിൽ ലഭ്യമാകും.

സെബര് തട്ടിപ്പ് സംഘങ്ങള് സമാഹരിക്കുന്ന പണം ഉൾപ്പെടെ ക്രിപ്റ്റോ കറന്സി വഴി ലഹരി വാങ്ങാന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇടപാടുകാര് ആവശ്യക്കാരെ സമീപിക്കുകയും, പിന്നീട് ക്രിപ്റ്റോ കറന്സി വഴി പണം സ്വീകരിച്ച് വിദേശത്തുനിന്ന് കൊറിയർ വഴി ലഹരി എത്തിച്ചുനല്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യയുടെ പിന്ബലത്തോടെ പ്രവര്ത്തിക്കുന്ന ലഹരിസംഘങ്ങളുടെ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്.

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്

ഷോപ്പിങ് സൈറ്റുകള്പോലുള്ള ആയിരക്കണക്കിന് ലഹരിവില്പ്പന സൈറ്റുകളുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ബിറ്റ്കോയിന് ഉപയോഗിച്ച് ഏത് ലഹരിമരുന്നും വാങ്ങാൻ കഴിയുമെന്നതും, അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി നേരിട്ട് ഇടപാടുകള് നടത്താമെന്നതും ആശങ്കാജനകമാണ്. ഡാര്ക്ക് വെബ്സൈറ്റുകളിലെ ഇടപാടുകാരുടെ വിശദാംശങ്ങള് കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.

പോളണ്ട്, നെതര്ലന്ഡ്സ്, യുഎസ്എ എന്നീ രാജ്യങ്ങളില് നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ലഹരിശൃംഖല ശക്തമായി നിലനിൽക്കുന്നു.

Story Highlights: Narcotics Control Bureau forms anti-narcotics task force to combat rising crypto-based drug transactions in India

Related Posts
ആലപ്പുഴ കഞ്ചാവ് കേസ്: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി ഉൾപ്പെടെ അഞ്ചുപേരെ ചോദ്യം ചെയ്യും
Alappuzha cannabis case

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അഞ്ചുപേരെ ചോദ്യം ചെയ്യും. നടന്മാരായ ഷൈൻ ടോം Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നു
drug cases minors

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ടുകൾ. 2022 മുതൽ 170 Read more

52 കിലോ കഞ്ചാവുമായി പിടിയിൽ: പ്രതികൾക്ക് 15 വർഷം തടവ്
Kerala Cannabis Case

ചടയമംഗലം പോലീസ് പിടികൂടിയ 52 കിലോ കഞ്ചാവ് കേസിലെ പ്രതികൾക്ക് 15 വർഷം Read more

വാളയാറിൽ ലഹരിമരുന്നുമായി അമ്മയും മകനും അടക്കം നാലംഗ സംഘം പിടിയിൽ
Drug Arrest

വാളയാറിൽ ലഹരിമരുന്നുമായി അമ്മയും മകനും അടക്കം നാലംഗ സംഘം പിടിയിലായി. ബാംഗ്ലൂരിൽ നിന്ന് Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
ലഹരി വിവരങ്ങൾ നൽകുന്നവരുടെ എണ്ണത്തിൽ വർധനവ്: കേരള പോലീസ്
drug trafficking

ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി കേരള പോലീസ് Read more

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാൻ സർക്കാർ
drug trafficking

ലഹരിമരുന്ന് കടത്ത് തടയാൻ സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കും. എയർപോർട്ടുകൾ, റെയിൽവേ Read more

ലഹരിവിരുദ്ധ ഓപ്പറേഷൻ ഡി ഹണ്ട്: 7307 പേർ അറസ്റ്റിൽ
Operation D Hunt

ലഹരി വ്യാപനത്തിനെതിരെ പോലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 7307 പേർ അറസ്റ്റിലായി. Read more

ലഹരിമരുന്ന് കേസിൽ നിയമഭേദഗതി തേടി കേരളം
NDPS Act Amendment

കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തി ലഹരിമരുന്ന് കേസുകളിൽ കൂടുതൽ ഫലപ്രദമായി ഇടപെടാൻ കേരളം Read more

Leave a Comment