
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഉപ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് രാഹുൽഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരൻ ആണെന്ന് നളീൽ കുമാർ കട്ടീൽ അഭിപ്രായപ്പെട്ടത്.ഇതിനെതിരെ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
രാഹുൽ മയക്കുമരുന്നിന് അടിമയാണെന്നും മയക്കുമരുന്ന് കച്ചവടക്കാരനാണെന്നതിന് തെളിവുണ്ടെന്നും കട്ടീൽ അഭിപ്രായപ്പെട്ടു.
രാഹുലിനെതിരെ നടത്തിയ പരാമർശത്തിന് ബിജെപി മാപ്പുപറയണമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.
നളിൻ കുമാർ കട്ടീലിന്റെ കോലം കത്തിച്ചാണ് കോൺഗ്രസ് പ്രതിഷേധിച്ചത്.ബിജെപി കള്ളപ്രചരണങ്ങൾ നടത്തുകയാണെന്നും ഡികെ ശിവകുമാർ പറഞ്ഞു.
Story highlight : Nalin kumar kattel about Rahul gandhi