നാഗ ചൈതന്യ-ശോഭിത വിവാഹം: 50 കോടിക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി?

നിവ ലേഖകൻ

Naga Chaitanya Sobhita Dhulipala wedding Netflix

തെന്നിന്ത്യയിൽ ആവേശത്തോടെ കാത്തിരിക്കുന്ന കല്യാണമാണ് നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും. അടുത്ത മാസം നാലിന് ഹൈദരാബാദിലെ അന്നപൂര്ണ സ്റ്റുഡിയോയിൽവെച്ചാണ് താര വിവാഹം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്ക് ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരാകുന്നത്. ആഡംബര ഡെസ്റ്റിനേഷൻ വിവാഹം ഒഴിവാക്കി നാട്ടിൽ തന്നെയാണ് വിവാഹാഘോഷം പ്ലാൻ ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്. 2021 ലാണ് നാഗചൈതന്യയും നടി സാമന്തയും നിയമപരമായി വേർപിരിയുന്നത്. ദീർഘ നാളത്തെ പ്രണയത്തിന് ശേഷം 2017-ൽ ഇരുവരും വിവാහിതരായിരുന്നു.

ഇപ്പോൾ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിവാഹ വിഡിയോ ഒടിടിയിലൂടെ എത്തുമെന്നാണ് വിവരം. മുൻപ് നയൻതാരയുടെ വിവാഹം പ്രേക്ഷകരിലേക്കെത്തിച്ച നെറ്ഫ്ലിസ് തന്നെയാവും നാഗ ചൈത്യയുടേയും വിവാഹം കാമറക്കുള്ളിലാകുക. 50 കോടി രൂപക്കാണ് നെറ്റ്ഫ്ലിക്സ് ഇതു സ്വന്തമാക്കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ വെളിപ്പെടുത്തി. എന്നാൽ ഇതിനെക്കുറിച്ച് നാഗചൈതന്യയോ ശോഭിതയോ പ്രതികരിച്ചിട്ടില്ല.

  48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിൽ എമ്പുരാൻ

Story Highlights: Naga Chaitanya and Sobhita Dhulipala’s wedding video rights reportedly acquired by Netflix for Rs 50 crore

Related Posts
നെറ്റ്ഫ്ലിക്സിൽ ചരിത്രം സൃഷ്ടിച്ച് ദുൽഖറിന്റെ ലക്കി ഭാസ്കർ
Lucky Bhaskar

നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ തുടരുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമായി ലക്കി ഭാസ്കർ. ഇന്ത്യ ഉൾപ്പെടെ Read more

വിടാമുയർച്ചി മാർച്ച് 3 ന് നെറ്റ്ഫ്ലിക്സിൽ
Vidamuyarchi

മാർച്ച് 3 മുതൽ നെറ്റ്ഫ്ലിക്സിൽ വിടാമുയർച്ചി സ്ട്രീമിംഗ് ആരംഭിക്കും. അജിത്ത് കുമാർ നായകനായ Read more

വിടാമുയർച്ചി: തിയേറ്ററിനു ശേഷം നെറ്റ്ഫ്ലിക്സിലേക്ക്
Vidaamuyarchchi

അജിത്ത് നായകനായ വിടാമുയർച്ചി ഫെബ്രുവരി 6ന് തിയേറ്ററുകളിൽ എത്തും. തിയേറ്റർ റിലീസിനു ശേഷം Read more

നെറ്റ്ഫ്ലിക്സ് WWE സംപ്രേക്ഷണാവകാശം സ്വന്തമാക്കുന്നു; 500 കോടി ഡോളറിന്റെ കരാർ
Netflix WWE streaming rights

നെറ്റ്ഫ്ലിക്സ് WWE യുടെ ആഗോള സംപ്രേക്ഷണാവകാശം സ്വന്തമാക്കുന്നു. 500 കോടി ഡോളറിന്റെ പത്തു Read more

കീർത്തി സുരേഷിന്റെ വിവാഹ വസ്ത്രത്തിൽ തുന്നിച്ചേർത്ത പ്രണയകവിത; വൈറലായി വിവാഹ വസ്ത്രങ്ങളുടെ വിശേഷങ്ങൾ
Keerthi Suresh wedding attire

നടി കീർത്തി സുരേഷിന്റെ വിവാഹ വസ്ത്രം സോഷ്യൽ മീഡിയയിൽ വൈറലായി. അനിത ഡോംഗ്രെ Read more

കീര്ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി; ഗോവയില് നടന്ന ചടങ്ങില് സൂപ്പര്താരങ്ങളും
Keerthy Suresh wedding

തെന്നിന്ത്യന് നടി കീര്ത്തി സുരേഷ് ബിസിനസ്സുകാരനായ ആന്റണി തട്ടിലുമായി വിവാഹിതയായി. ഗോവയില് നടന്ന Read more

രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരായി; സിനിമാ ലോകത്തിന് സന്തോഷം
Rajesh Madhavan Deepthi Karattu marriage

സംവിധായകനും നടനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി Read more

  എമ്പുരാൻ: വിവാദ രംഗങ്ങൾ റീ-സെൻസർ ചെയ്യുന്നു; 17 രംഗങ്ങൾ ഒഴിവാക്കും
മലയാള സിനിമയിലെ പ്രിയതാരം കാളിദാസ് ജയറാം വിവാഹിതനായി; വധു മോഡൽ താരിണി കലിംഗരായർ
Kalidas Jayaram wedding

മലയാള സിനിമയിലെ പ്രമുഖ താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. Read more

കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് വൈറൽ; ആരാധകർ ആകാംക്ഷയോടെ
Keerthy Suresh wedding invitation

നടി കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഡിസംബർ 12-ന് Read more

Leave a Comment