മലയാളി പ്രേക്ഷകർക്കിടയിൽ ‘ടീമേ’ എന്ന വിളിയിലൂടെ സുപരിചിതനായ നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹം നടക്കുമെന്നും താരം അറിയിച്ചു. ബിനീഷ് ബാസ്റ്റിൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിവാഹക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ പ്രതിശ്രുധു വധുവിന്റെ പേര് താര എന്നാണ്.
ബിനീഷ് ബാസ്റ്റിൻ സിനിമാ-ടെലിവിഷൻ രംഗത്ത് പത്ത് വർഷമായി സജീവമാണ്. നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ബിനീഷ്. സ്റ്റാർ മാജിക് ഷോയിലൂടെയും പോക്കിരിരാജ, അണ്ണൻ തമ്പി, ഡബിൾ ബാരൽ, സൗണ്ട് തോമ തുടങ്ങിയ സിനിമകളിലൂടെയും ബിനീഷ് ബാസ്റ്റിൻ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു.
തന്റെ വിവാഹത്തെക്കുറിച്ച് ബിനീഷ് ഫേസ്ബുക്കിൽ പങ്കുവെച്ചത് ഇങ്ങനെ: ‘ടീമേ… ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ താര എന്നോടൊപ്പം ഉണ്ടാകും. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം’. ദീർഘകാലത്തെ പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്.
തമിഴിൽ വിജയിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ തെരിയിൽ വില്ലനായി അഭിനയിച്ചതും ബിനീഷിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായിരുന്നു. ബിനീഷ് ബാസ്റ്റിൻ വിവാഹക്കാര്യം അറിയിച്ചതിനു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും താരം അറിയിച്ചിട്ടുണ്ട്. വിവാഹ തീയതി ഉടൻ തന്നെ അറിയിക്കുമെന്നും ബിനീഷ് ബാസ്റ്റിൻ കൂട്ടിച്ചേർത്തു. താരക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ വിവാഹ വാർത്ത അറിയിച്ചത്.
Story Highlights: Actor Bineesh Bastin announces his marriage to Tara, his longtime girlfriend, with the wedding scheduled for February next year.