പി വി അൻവർ വലതുപക്ഷത്തിന്റെ കോടാലിക്കൈയായി മാറി – എം വി ജയരാജൻ

നിവ ലേഖകൻ

MV Jayarajan criticizes PV Anwar

കണ്ണൂര് ജില്ലാ സിപിഐഎം സെക്രട്ടറി എം വി ജയരാജൻ പി വി അൻവറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വലതുപക്ഷത്തിന്റെ കോടാലി കയ്യായി അൻവർ മാറിയെന്നും കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയതെന്നും ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാപ്പർഹിക്കാത്ത കുറ്റമാണ് അൻവര് ചെയ്തതെന്ന് ജയരാജൻ വ്യക്തമാക്കി. സിപിഐ(എം)ന്റെ പാർലമെന്ററി പാർട്ടിയുടെ ഭാഗമായ സ്വതന്ത്ര നിയമസഭാംഗമായ അൻവർ യുഡിഎഫിന്റെയും ബിജെപിയുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കോടാലിക്കൈയായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അൻവറിന്റെ പ്രതികരണം ഒക്കെത്തിരുന്ന് ചോര കുടിക്കുന്നത് പോലെ ആയിപ്പോയെന്നും ജയരാജൻ കുറ്റപ്പെടുത്തി. കേരളത്തിലെ ഇടതുപക്ഷഭരണം രാജ്യത്താകെ മാതൃകയാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിലും ക്രമസമാധാന പരിപാലനരംഗത്തും കേരളം ഒന്നാമതാണെന്നും, 46 ദേശീയ അന്തർദ്ദേശീയ പുരസ്കാരങ്ങൾ എൽഡിഎഫ് സർക്കാറിനെ തേടിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. അൻവർ ഇപ്പോൾ ഉന്നയിച്ചതുപോലെയുള്ള ആരോപണങ്ങൾ പാർലമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിച്ചതല്ലെന്നും, ഇപ്പോഴുള്ള വെളിപ്പെടുത്തലുകൾ ആർക്കുവേണ്ടിയാണെന്ന് അൻവർ പറയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

  വെള്ളാപ്പള്ളിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ; സമുദായ നേതാക്കൾ പ്രസ്താവനകളിൽ നിന്ന് പിന്മാറണമെന്ന് വി.ഡി. സതീശൻ

ജനങ്ങൾ ഈ ആരോപണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: CPI(M) Kannur district secretary MV Jayarajan criticizes PV Anwar, accusing him of becoming a tool for right-wing forces

Related Posts
11 തവണ അച്ചടക്ക നടപടി നേരിട്ട വി.എസ്; പാർട്ടിയിലെ വിമത ശബ്ദം ഇങ്ങനെ
CPI(M) rebel voice

വി.എസ്. അച്യുതാനന്ദൻ സി.പി.ഐ.എമ്മിലെ വിമത സ്വരമായിരുന്നു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതു മുതലാണ് Read more

വിഎസിൻ്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി ഡോക്ടർ ഭരത്ചന്ദ്രൻ
V.S. Achuthanandan

വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ഡോക്ടർ ഭരത്ചന്ദ്രൻ സംസാരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ Read more

  വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു; ഒരു നൂറ്റാണ്ട് നീണ്ട പോരാട്ടത്തിന് വിരാമം
വിഎസിൻ്റെ വിയോഗം യുഗാവസാനം; അനുശോചനം രേഖപ്പെടുത്തി പ്രശാന്ത് ഭൂഷൺ
VS Achuthanandan demise

വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അനുശോചനം രേഖപ്പെടുത്തി. വി.എസിൻ്റെ Read more

വിഎസ് അച്യുതാനന്ദന് വിടനൽകി; തലസ്ഥാന നഗരിയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ
VS Achuthanandan demise

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ വസതിയിലേക്ക് മാറ്റി. തലസ്ഥാന നഗരിയിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി Read more

വി.എസ്സിന്റെ വേർപാട് കനത്ത നഷ്ടം; അനുശോചനം അറിയിച്ച് എം.എ. ബേബി
VS Achuthanandan demise

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സി.പി.ഐ.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി അനുശോചനം Read more

വി.എസ്.അച്യുതാനന്ദൻ: പോരാട്ടങ്ങളുടെ ഇതിഹാസം അവസാനിക്കുന്നു
V.S. Achuthanandan

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്.അച്യുതാനന്ദൻ ഒരു നൂറ്റാണ്ടോളം നീണ്ട ജീവിതത്തിന് വിരാമമിട്ടു. Read more

  ഐഷ പോറ്റി കോൺഗ്രസിലേക്ക്? സിപിഐഎമ്മിൽ അതൃപ്തി; രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമാകുന്നു
സഖാവിന്റെ സഖിയായി വസുമതി; വി.എസ് അച്യുതാനന്ദന്റെ ജീവിതത്തിലെ പ്രണയം
VS Achuthanandan wife

വി.എസ്. അച്യുതാനന്ദനും വസുമതിയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18-ന് ആലപ്പുഴയിൽ നടന്നു. Read more

വി.എസ്. അച്യുതാനന്ദൻ: പോരാട്ടങ്ങളുടെ ഇതിഹാസം
V.S. Achuthanandan life

പകർച്ചവ്യാധികളും ദാരിദ്ര്യവും നിറഞ്ഞ ബാല്യത്തിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയർന്ന വി.എസ്. Read more

ഓർമ്മകളിൽ വിഎസ്: ഒളിവുജീവിതവും പൂഞ്ഞാറിലെ പോരാട്ടവും
VS Achuthanandan struggles

വി.എസ്. അച്യുതാനന്ദന്റെ ജീവിതത്തിലെ ഒളിവുജീവിതവും ലോക്കപ്പ് മർദ്ദനവും പ്രധാനപ്പെട്ട ഒരേടാണ്. 1946-ൽ പുന്നപ്ര Read more

വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സുരേഷ് ഗോപി
VS Achuthanandan demise

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുശോചനം രേഖപ്പെടുത്തി. വി.എസ് ജനങ്ങൾക്ക് Read more

Leave a Comment