കെഎസ്ആർടിസി കെട്ടിടങ്ങളിൽ ബവ്റേജ് ഔട്ട്ലെറ്റ് ആരംഭിക്കുന്ന കാര്യം ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാർത്തകളും പ്രചാരണങ്ങളുമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി കെട്ടിടങ്ങളിൽ മദ്യശാല ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. കോടതി ആവശ്യപ്പെട്ടത് പ്രകാരം ഔട്ട്ലെറ്റുകളിൽ ചിലത് മാറ്റി സ്ഥാപിക്കുന്നത് പരിഗണിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പരാമർശം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേതുടർന്ന് കെഎസ്ആർടിസി ബസ്റ്റാൻഡിലല്ല ഡിപ്പോകളിലാണ് മദ്യക്കടകൾ തുറക്കുന്നതെന്ന് ഗതാഗത മന്ത്രി വിശദീകരണം നൽകി. ബസ് ടെർമിനൽ കോംപ്ലക്സുകളിൽ സ്ഥലമുണ്ടെങ്കിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാമെന്നും മന്ത്രി പറഞ്ഞു.
Story Highlights: MV Govindan about Beverages outlet in KSRTC depots.