Kozhikode◾: മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബം നിലപാട് മാറ്റി. ഭൂമി വഖഫ് അല്ലെന്ന് സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബത്തിന്റെ അഭിഭാഷകൻ വഖഫ് ട്രിബ്യൂണലിനെ അറിയിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് വഖഫ് ബോർഡിൽ ഹർജി നൽകിയ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. കേസിൽ കക്ഷിചേർന്ന സിദ്ധീഖ് സേഠിന്റെ മറ്റു ബന്ധുക്കൾ ഭൂമി വഖഫാണെന്ന നിലപാട് തുടരുന്നു.
2008ലും 2019ലും സുബൈദ വഖഫ് ബോർഡിന് നൽകിയ പരാതിയിൽ മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങൾ നൽകിയ സമയത്തെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഫറോഖ് കോളേജ് ഭൂമി വിൽപ്പന നടത്തിയെന്നും ഭൂമി തിരിച്ചെടുക്കണമെന്നുമായിരുന്നു സുബൈദയുടെ ആവശ്യം. എന്നാൽ ഇപ്പോൾ സുബൈദയുടെ മക്കൾ നിലപാട് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ട്രൈബ്യൂണലിൽ കേസിന്റെ പ്രാഥമിക വാദം ആരംഭിച്ചു.
വഖഫ് ബോർഡ്, ഫറൂഖ് കോളേജ്, മുനമ്പം നിവാസികൾ എന്നിവർക്കൊപ്പം സുബൈദയുടെ രണ്ട് മക്കളും കേസിൽ കക്ഷിചേർന്നിരുന്നു. ഫറൂഖ് കോളജ് അധികൃതരും മുനമ്പം നിവാസികളും നേരത്തെ ഭൂമി വഖഫ് ആണെന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബത്തെ പോലെ അവരും നിലപാട് മാറ്റിയിട്ടുണ്ട്. ട്രിബ്യൂണലിൽ ഇക്കാര്യം അറിയിച്ചത് ഇന്നലെയാണ്.
Story Highlights: Siddique Sait’s daughter’s family changes their stance in the Munambam Waqf land dispute, claiming the land is not Waqf property.