
കോവിഡ് രണ്ടാം തരംഗത്തിന് ശേഷമാണ് ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ തിയേറ്ററുകൾ തുറന്നത്. നാഗചൈതന്യയും സായി പല്ലവിയും തകർത്തഭിനയിച്ച ‘ലവ് സ്റ്റോറി’ എന്ന ചിത്രം ആദ്യ ദിനത്തിൽ നേടിയത് 10.8 കോടി രൂപ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംസ്ഥാനങ്ങളിൽ തീയേറ്ററുകൾ ഹൗസ് ഫുള്ളായാണ് സിനിമ പ്രദർശിപ്പിക്കുന്നത്. വിദേശത്തും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
https://twitter.com/Sai_Pallavi92/status/1441464591431569412
ബെൽബോട്ടം, തലൈവി, സീട്ടിമാർ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ ലവ് സ്റ്റോറി എത്തിയത്.ശേഖർ കാമ്മൂല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ലവ് സ്റ്റോറി’. നാരായണൻ ദാസ് കെ നരംഗ്, പുഷ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്.
Story Highlights: Movie ‘Love story’ Day 1 Theatre Collection Breaks Records