വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഏജന്റുമാർക്ക് പ്രവേശനം നിഷേധിച്ച് മോട്ടോർ വാഹന വകുപ്പ്

Anjana

vehicle testing grounds agent ban

മോട്ടോർ വാഹന വകുപ്പ് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ തീരുമാനിച്ചു. ഇനി മുതൽ വാഹന ഫിറ്റ്നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഏജന്റുമാർക്ക് പ്രവേശനമില്ല. വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ മാത്രമേ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കിൽ യൂണിഫോം നിർബന്ധമാക്കി. കൈക്കൂലിയും അഴിമതിയും ഉൾപ്പെടെ തടയാനാണ് ഗതാഗത കമ്മീഷണറുടെ പുതിയ ഉത്തരവ്.

നേരത്തെ ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് ഏജന്റുമാർ ഉൾപ്പെടെയാണ് പോയിരുന്നത്. ചില സ്ഥലങ്ങളിൽ ഇവർ എംവിഡിയുമായി ബന്ധം സ്ഥാപിച്ച് കൈക്കൂലി നൽകി ടെസ്റ്റ് പാസാക്കുന്ന പ്രവണത ഉണ്ടായിരുന്നു. ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർ ഇത് കണ്ടെത്തിയതിനെ തുടർന്നാണ് ഏജന്റുമാർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടെസ്റ്റിന് ഒരു ദിവസം അനുവദിക്കുന്ന ആളുകളുടെ എണ്ണം 40 ആയി ചുരുക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ആദ്യത്തെ അഞ്ച് പേർ വിദ്യാർത്ഥികളോ വിദേശത്തേക്ക് പോകാൻ ആവശ്യമുള്ളവരോ ആയിരിക്കണം. പിന്നീടുള്ള 10 പേർ നേരത്തെയുള്ള ടെസ്റ്റുകളിൽ പരാജയപ്പെട്ടവരും ബാക്കി 25 പേർ പുതിയ അപേക്ഷകരുമായിരിക്കണം. ശബരിമല സീസൺ കാരണം ചില സ്ഥലങ്ങളിൽ ടെസ്റ്റ് ക്രമീകരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ, മറ്റ് ദിവസങ്ങളിൽ കൂടി ടെസ്റ്റ് നടത്താനും മതിയായ ഉദ്യോഗസ്ഥരില്ലെങ്കിൽ മറ്റ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും നിർദേശിച്ചിട്ടുണ്ട്.

Story Highlights: Motor Vehicle Department bans agents from vehicle testing grounds to prevent bribery and corruption

Leave a Comment