മകളെ കൊല്ലാൻ വാടകഗുണ്ടയെ ഏർപ്പാടാക്കിയ അമ്മ കൊല്ലപ്പെട്ടു

നിവ ലേഖകൻ

mother hires hitman daughter murdered Agra

പതിനേഴുകാരിയായ മകളെ കൊലപ്പെടുത്താൻ ഏർപ്പാടാക്കിയ അമ്മ വാടക ഗുണ്ടയാൽ കൊല്ലപ്പെട്ടു. ഒക്ടോബർ 6 ന് ആഗ്ര ഇറ്റാ ജില്ലയിലെ ജസ്രത്പൂർ പൊലീസ് സ്റ്റേഷനു സമീപമുള്ള വയലിൽ നിന്ന് 35 കാരിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മകളുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങൾ അമ്മ അൽക്കയെ പ്രകോപിപ്പിച്ചിരുന്നു. മകളുടെ കാമുകനാണെന്ന് അറിയാതെയാണ് അവർ സുഭാഷ് സിങ്ങിന് ക്വേട്ടേഷൻ ഏൽപ്പിക്കുന്നത്. ഏതാനും മാസം മുമ്പ് അൽക്കയുടെ മകൾ പ്രദേശത്തെ ഒരു യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു.

തുടർന്ന് അൽക്ക മകളെ ഫറൂഖാബാദിലെ മാതൃവീട്ടിലേക്ക് അയച്ചു. അവിടെ വച്ചാണ് പെൺകുട്ടി സുഭാഷുമായി പരിചയത്തിലാകുന്നത്. ഫോണിൽ മണിക്കൂറുകളോളം ഇരുവരുടെയും സംസാരം നീണ്ടു.

ഇത് ശ്രദ്ധയിൽപ്പെട്ട അമ്മാവൻ പെൺകുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ അൽക്കയോട് ആവശ്യപ്പെട്ടു. തനിക്കുണ്ടായ നാണക്കേടാണ് മകളെ ഇല്ലാതാക്കാൻ അവരെ പ്രേരിപ്പിച്ചത്. സെപ്തംബർ 27 ന് അൽക്ക വാടകഗുണ്ട സുഭാഷുമായി സംസാരിക്കുകയും മകളെ കൊല്ലാൻ 50,000 രൂപ വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു.

  സ്വർണത്തരി മണ്ണ് തട്ടിപ്പ്: ഗുജറാത്ത് സംഘം കൊച്ചിയിൽ പിടിയിൽ

എന്നാൽ ഈ വിവരം സുഭാഷ് പെൺകുട്ടിയെ അറിയിക്കുകയും തനിക്ക് പകരം അമ്മയെ കൊന്നാൽ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്കിയതായും പൊലീസ് പറയുന്നു. ഇതിനെ തുടർന്നാണ് സുഭാഷ് അൽക്കയെ കൊലപ്പെടുത്തിയത്.

Story Highlights: Mother hires hitman to kill daughter, ends up murdered herself in Agra

Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Karunagappally Murder

കരുനാഗപ്പള്ളിയിലെ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റ് Read more

ജിം സന്തോഷ് കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ
Jim Santosh Murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷൻ സംഘത്തിലെ Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

ജിം സന്തോഷിന് അനുശോചന യോഗം ഇന്ന് കരുനാഗപ്പള്ളിയിൽ
Jim Santosh Murder

കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിം സന്തോഷിന് ഇന്ന് കരുനാഗപ്പള്ളിയിൽ അനുശോചന യോഗം. സുഹൃത്തുക്കളുടെ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

  കൊല്ലത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ തീകൊളുത്തി കൊന്നു; ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം
Girl Set on Fire

തമിഴ്നാട്ടിൽ പതിനേഴുകാരിയെ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് തീകൊളുത്തി കൊന്നു. ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി. Read more

ദുര്മന്ത്രവാദക്കൊലപാതകം: 65കാരന്റെ തല വെട്ടിമാറ്റി ശരീരം ദഹിപ്പിച്ചു; നാലുപേര് അറസ്റ്റില്
black magic killing

ബിഹാറിലെ ഔറംഗാബാദില് ദുര്മന്ത്രവാദത്തിന്റെ പേരില് 65കാരനെ കൊലപ്പെടുത്തി. യുഗാല് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. Read more

Leave a Comment