കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു.സംഭവത്തിൽ പേരാമ്പ്ര മുളിയങ്ങൽ സ്വദേശികളായ പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ന് പുലർച്ചെ 2.30 മണിയോടെ ആയിരുന്നു സംഭവം.വീട്ടിൽ നിന്നുള്ള ശബ്ദം കേട്ട് സമീപവാസികളെത്തിയപ്പോഴേക്കും തീ പടർന്നിരുന്നു.ഉടൻ മൂന്ന് പേരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എട്ട് മാസം മുൻപ് പ്രിയയുടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇതേതുടർന്നുള്ള മാനസിക വിഷമത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കൾ പറയുന്നു.
Story highlight : The mother and two children died after set fire in Kozhikode.