
പത്താംക്ലാസ് വിദ്യാർഥിയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് 75 പവൻ തട്ടിയെടുത്തു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശികളും അമ്മയും മകനുമായ ഷാജില(52), ഷിബിൻ(26) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
രണ്ടുവർഷം മുൻപ് തന്റെ സാമ്പത്തിക ബാധ്യതകൾ വിവരിച്ച് ഷിബിൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പെൺകുട്ടി വിവരങ്ങൾ തിരക്കി.
തുടർന്ന് പെൺകുട്ടിയിൽ നിന്നും അലമാരയിൽ സൂക്ഷിച്ച 75 പവൻ സ്വർണത്തെ കുറിച്ച് അറിഞ്ഞ ഷിബിൻ സ്വർണ്ണം ആവശ്യപ്പെട്ടു. പെൺകുട്ടി അലമാരയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വർണം എത്തിച്ചു കൊടുക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് 9,80,000 രൂപ പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.
Story Highlights: Mother and Son arrested fron Attingal in fraud case.