Headlines

Health

സംസ്ഥാനത്തെ വാക്സിൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 5 ലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും.

വാക്സിൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

സംസ്ഥാനം കടുത്ത വാക്സിൻ പ്രതിസന്ധിയിലേക്ക് നീങ്ങവെ ആശ്വാസമായി അഞ്ചുലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടുദിവസമായി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലെ മൂന്നു ജില്ലകളിൽ വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു. എന്നാൽ മിക്ക ജില്ലകളിലും ഇന്നും വാക്സിൻ വിതരണം ഉണ്ടായേക്കില്ല.

എറണാകുളത്താണ് 5 ലക്ഷം ഡോസ് വാക്സിൻ ഇന്ന് എത്തിക്കുന്നത്. നാളെ മറ്റ് ജില്ലകളിലേക്കും വാക്സിൻ വിതരണമുണ്ടാകും.

വാക്സിൻ ക്ഷാമം മൂലം രണ്ടുദിവസമായി വാക്സിൻ വിതരണം നിർത്തിവച്ചതിനാൽ തിരുവനന്തപുരം ജില്ലയിൽ 40,000 ഡോസ് നൽകും.

ഓണത്തിന് മുന്നോടിയായി കൂടുതൽ വാക്സിൻ ഡോസുകൾ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാൽ പ്രതിദിനം നാല് ലക്ഷം ഡോസ് വാക്സിൻ വിതരണം നടത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.

Story Highlights: More covid vaccine for kerala.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts