
മലപ്പുറത്ത് വീണ്ടും സദാചാര പോലീസ് ചമഞ്ഞു ആക്രമണമുണ്ടായി. മലപ്പുറം സ്വദേശി സൽമാനുൽ ഹാരിസ്(23) എന്ന യുവാവിനെയാണ് ഒരു കൂട്ടം യുവാക്കൾ മർദ്ദിച്ചത്. ഇന്നലെ നാലു മണിയോടെയാണ് സംഭവം നടന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പെൺകുട്ടിയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തെന്ന കാരണത്തിനാണ് യുവാവിന് മർദ്ദനമേറ്റത്. മർദ്ദിക്കുന്ന ദൃശ്യങ്ങൾ അക്രമിസംഘം ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റയാണ് മകനെ മർദ്ദിച്ചെന്ന് കാട്ടി പോലീസിൽ പരാതി നൽകിയത്. മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും സുഹ്റയുടെ പരാതിയിൽ പറയുന്നുണ്ട്. പ്രായപൂർത്തിയാകാത്ത വരാണ് പ്രതികൾ എന്നാണ് സൂചന.
Story Highlights: Moral police attack on youth at Malappuram.