മോദി-വാൻസ് കൂടിക്കാഴ്ച: പ്രതിരോധം, വ്യാപാരം ചർച്ചയാകും

നിവ ലേഖകൻ

Modi-Vance Bilateral Talks

**ന്യൂ ഡൽഹി◾:** പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു. വ്യാപാര കരാറുകളും പ്രതിരോധ രംഗത്തെ സഹകരണവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം ഏഴുമണിയോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വാൻസിനും കുടുംബത്തിനും പ്രധാനമന്ത്രി വിരുന്നും ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ വാൻസിനും കുടുംബത്തിനും ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഉഷ വാൻസുമായും പ്രധാനമന്ത്രി സംസാരിച്ചു. കുട്ടികളെ ഓമനിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് കുട്ടികൾക്കും മയിൽപ്പീലികൾ പ്രധാനമന്ത്രി സമ്മാനിക്കുകയും ചെയ്തു. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാൻസിന്റെ ഇന്ത്യാ സന്ദർശനം.

രാവിലെ 9.45ഓടെ ഡൽഹിയിലെ പാലം വിമാനത്താവളത്തിലിറങ്ങിയ വാൻസിനെയും കുടുംബത്തെയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സ്വീകരിച്ചു. ട്രൈ സർവീസസ് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യ യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആദരവ് അറിയിച്ചു. ഫെബ്രുവരി 13ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച ആലോചനകൾക്കാണ് വാൻഡ് ഇന്ത്യയിലെത്തിയിരിക്കുന്നത്.

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി

വിവിധ മേഖലകളിൽ യുഎസ്- ഇന്ത്യാ ബന്ധത്തിന്റെ പുരോഗതിയും വാൻസും സംഘവും വിലയിരുത്തും. ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട ആഗോള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റിന്റെ ഈ സന്ദർശനം. പ്രതിരോധ രംഗത്തെ സഹകരണവും ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര കരാറുകളും ചർച്ചയിൽ പ്രധാനപ്പെട്ട വിഷയമായിരിക്കും.

Story Highlights: US Vice President JD Vance held bilateral talks with Indian Prime Minister Narendra Modi in New Delhi.

Related Posts
ട്രംപുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; കശ്മീർ വിഷയത്തിൽ മധ്യസ്ഥത തള്ളി
India-Pakistan conflict

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. കശ്മീർ വിഷയത്തിൽ Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
വിഴിഞ്ഞം: മോദിയുടെ പ്രസംഗ പരിഭാഷയിലെ പിഴവിന് വിശദീകരണവുമായി വിവർത്തകൻ
Modi speech translation

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പരിഭാഷയിൽ പിഴവ് സംഭവിച്ചു. ഔഡിയോ Read more

വിഴിഞ്ഞം: പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസമെന്ന് തോമസ് ഐസക്
Vizhinjam Port

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പരിഹാസമാണെന്ന് ഡോ. തോമസ് ഐസക്. Read more

വിഴിഞ്ഞം ചടങ്ങിൽ മോദിയുടെ പ്രസംഗം രാഷ്ട്രീയമായിരുന്നു: കോൺഗ്രസ്
Vizhinjam Port

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാഷ്ട്രീയ Read more

വിഴിഞ്ഞം ഉദ്ഘാടനം: പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുമെന്ന് മോദി
Vizhinjam Port

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ മുന്നണിക്കെതിരെ രൂക്ഷ Read more

മോദിയെ പരിഹസിച്ച പോസ്റ്റർ പിൻവലിച്ച് കോൺഗ്രസ്; പാർട്ടിക്കുള്ളിൽ അതൃപ്തി
Congress Modi Post

പഹൽഗാം ആക്രമണത്തിനു ശേഷം പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് പോസ്റ്റർ പങ്കുവച്ചു. പാർട്ടിക്കുള്ളിൽ നിന്നുയർന്ന Read more

മോദിക്കെതിരായ ഫ്ലക്സ് ബോർഡ്: കേന്ദ്ര ഇന്റലിജൻസ് അന്വേഷണം
Kalady University Flex Controversy

കാലടി സംസ്കൃത സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ഥാപിച്ച വിവാദ ഫ്ലക്സ് ബോർഡ് Read more

പഹൽഗാം ആക്രമണം: ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക
Pahalgam attack

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് അമേരിക്ക. ക്രൂരകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും Read more

പഹൽഗാം ഭീകരാക്രമണം: സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി ഇന്ത്യയിലേക്ക്
Pahalgam Terror Attack

പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സൗദി അറേബ്യ സന്ദർശനം Read more