Headlines

Health, Kerala News

18 വയസിനു മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ 10നകം വാക്സിൻ നൽകും: ആരോഗ്യമന്ത്രി.

18വയസിനുമുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ10നകം വാക്സിൻ

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ 10നകം വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിനായി കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ഡോസുകൾ ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരുകോടി 11 ലക്ഷം വാക്സിനാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്രത്തിൽനിന്നും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷൻ ത്വരിതപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് ജാഗ്രത കൈവിടരുതെന്നും കുഞ്ഞുങ്ങളുടെ മുതിർന്നവരെയും പ്രത്യേക കരുതലോടെ നോക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

എല്ലാവരും സ്വയം ജാഗ്രത പാലിക്കണമെന്നും ഓണത്തിന് ശേഷമുള്ള കോവിഡ് കേസുകളിൽ പ്രതീക്ഷിച്ചപോലെ വൻതോതിലുള്ള വ്യാപനം ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.

Story Highlights: Minister Veena George about Vaccination.

More Headlines

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം

Related posts