Headlines

Kerala Government, Kerala News

ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം.

Minister suspend engineers

ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രവർത്തന മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ അസിസ്റ്റൻറ് എൻജിനീയർ,ഓവർസിയർ  എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ മന്ത്രി പി മുഹമ്മദ് റിയാസ് നിർദേശിച്ചത്.

കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ ഉള്ള നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് മന്ത്രി നൽകി.

ഓവുചാലിൽ കെട്ടിക്കിടന്ന വെള്ളത്തിൽ സിമൻറ്റിട്ടാണ് പണി തുടർന്നത്.ഇതിൻറെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.

പ്രധാന റോഡരികിലെ ഓവുചാൽ നിർമ്മാണത്തിലാണ് കൃത്രിമം കാട്ടിയത്.

ഓവുചാൽ പുതുക്കിപ്പണിയുന്നിടത്ത് വലിയ രീതിയിലുള്ള അഴിമതി നടക്കുന്നതായി നാട്ടുകാർ പറയുന്നു.

പേരിനുമാത്രം സിമൻറ് ചേർത്ത് വെക്കുന്നതാണെന്നും മുകളിൽ സ്ലാബ് ചെയ്യുന്നതിനാൽ പിന്നീട് പരിശോധിക്കാൻ ആവുന്നില്ല എന്നും നാട്ടുകാർ പറഞ്ഞു.

Story highlight  : Minister  to suspend the engineers  who had done malpractices  in drainage work .

More Headlines

ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി
ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്

Related posts