ഇറച്ചി കോഴി മിതമായ നിരക്കിൽ ലഭ്യമാക്കും.

Anjana

ഇറച്ചികോഴി മിതമായനിരക്കിൽ ജെ ചിഞ്ചുറാണി
ഇറച്ചികോഴി മിതമായനിരക്കിൽ ജെ ചിഞ്ചുറാണി

സംസ്ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിച്ച് കൊണ്ട് പൗൾട്രി വികസന കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ മിതമായ നിരക്കിൽ ഇറച്ചി കോഴി ലഭ്യമാക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.

കോഴിത്തീറ്റയുടെ വില കുറഞ്ഞാൽ കോഴിയുടെയും വില കുറയുമെന്നും കോഴിത്തീറ്റയുടെ വില ഇതിനകം കുറച്ചിട്ടുണ്ട് എന്നും പരമാവധി കർഷകരിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഇറച്ചി കോഴി കൃഷി കൂട്ടുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തമിഴ്നാട്ടിലെ ഹാചറികളിൽ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം വേണ്ടത്ര രീതിയിൽ നടക്കാത്തതു കൊണ്ട് കേരളത്തിലെ ഫാമുകളിലേക്ക് ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങൾ എത്താത്തതുകൊണ്ടാണ് കോഴി വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

വില പരിധി വിട്ടു പോകുന്നതിനാൽ സാധാരണക്കാർ വാങ്ങാൻ മടിക്കുന്നെന്നും ക്ഷാമം മുതലെടുത്ത് വില കുത്തനെ ഉയർത്തുക ആണെന്നും ചെറുകിട വ്യാപാരികൾ ആരോപിക്കുന്നു.

രണ്ടു മാസം മുമ്പ് വരെ 1000 രൂപ വില ഉണ്ടായിരുന്ന കോഴി തീറ്റക്ക് ഇപ്പൊൾ 2200 രൂപ ആണ്. ഒരു കോഴിക്ക് 80-85 രൂപ വരെ മുതൽ മുടക്ക് വരുന്നിടത്ത് 110 രൂപയാണ് ഇപ്പൊൾ മുതൽ മുടക്ക് എന്നും മൊത്ത വ്യാപാരികൾ പറയുന്നു.

Story Highlights: Minister J Chinchu Rani has said that he will control the price of broilers in the state.