മുണ്ടക്കൈ ചൂരല്മല ദുരന്തബാധിതര്ക്ക് നല്കിയ ഭക്ഷ്യക്കിറ്റില് നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരാള് കൂടി ചികിത്സ തേടി. കുന്നമ്പറ്റയില് താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിനി സന ഫാത്തിമയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്ന്ന് വൈത്തിരി താലൂക്ക് ആശുപത്രിയില് എത്തിയത്. കഴിഞ്ഞ ദിവസം പഞ്ചായത്തില് നിന്ന് ലഭിച്ച കിറ്റിലെ സോയാബീന് കഴിച്ചതാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് നിഗമനം. നേരത്തെ വയറുവേദനയും ഛര്ദിയും അനുഭവപ്പെട്ട മൂന്നുപേരില് ഒരാളാണ് സന.
ദുരന്തബാധിതര്ക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും സമരങ്ങളും നടക്കുന്നതിനിടെയാണ് കുട്ടികള്ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. വിഷയത്തില് പഞ്ചായത്ത് ഭരണസമിതിയാണ് ഉത്തരവാദികളെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എല്ഡിഎഫ് പ്രവര്ത്തകര് മേപ്പാടി റോഡ് ഉപരോധിച്ചു. മന്ത്രി പി. പ്രസാദ് ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്ശിക്കുകയും പഴകിയ ഭക്ഷ്യവസ്തുക്കള് നല്കിയതിനെതിരെ കര്ശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്ക്കിടെ കിറ്റ് വിതരണം നിര്ത്തിവയ്ക്കാന് കളക്ടര് മേപ്പാടി പഞ്ചായത്തിന് നിര്ദേശം നല്കി. ഭക്ഷ്യവിഷബാധയടക്കം പരാതി ഉയര്ന്ന സാഹചര്യത്തിലാണ് ഈ നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള് പരിശോധിക്കാന് ഫുഡ് സേഫ്റ്റി വകുപ്പിനും കളക്ടര് നിര്ദേശം നല്കി. നിലവില് ഭക്ഷ്യവിഷബാധയേറ്റ മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
Story Highlights: Food poisoning from relief kit in Meppadi affects another student, authorities take action