നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് എതിർവശത്തുള്ള കുറക്കോട് വി. കെയർ ഫാർമസിയിൽ നിന്ന് എംഡിഎംഎ കച്ചവടം നടത്തിയതായി കണ്ടെത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സ്റ്റോർ ഉടമയുടെ മകൻ നെടുമങ്ങാട് സ്വദേശി ഷാനാസ് (34) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധനയിൽ 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെത്തി.
ഇന്നലെ രാവിലെ ചെറിയ അളവിൽ എംഡിഎംഎയുമായി പിടിയിലായ ഒരാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഫാർമസി വഴി വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് കച്ചവടം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ഫാർമസിയുടെ മറവിൽ നടന്ന ഈ അനധികൃത കച്ചവടം വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു എന്നത് ഗൗരവമേറിയ കാര്യമാണ്.
എക്സൈസ് വകുപ്പ് സമയോചിതമായി നടത്തിയ നടപടി മറ്റ് സമാന കേസുകൾ തടയുന്നതിന് സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ