താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ വേട്ട; 81 ഗ്രാം ലഹരിമരുന്നുമായി യുവാവ് പിടിയിൽ

നിവ ലേഖകൻ

MDMA seized

**താമരശ്ശേരി◾:** താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ വേട്ട നടന്നു. ബാംഗ്ലൂരിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 81 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് റൂറൽ എസ്.പി കെ.ഇ.ബൈജു ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ സ്വദേശിയായ മുഹമ്മദ് അനസ് (20) ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരി ചുങ്കത്തിന് അടുത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. KL 20 P 9658 എന്ന നമ്പറിലുള്ള സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്. പ്രതി ഒരു വർഷമായി ബാംഗ്ലൂരിലെ കഫെ ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

നാര്ക്കോട്ടിക്ക് സെല് ഡി.വൈ.എസ്.പി. പ്രകാശന് പടന്നയില്, താമരശ്ശേരി ഡി.വൈ.എസ്.പി. കെ. സുഷീര് എന്നിവരുടെ നിര്ദ്ദേശപ്രകാരമാണ് പോലീസ് സംഘം കേസ് അന്വേഷിച്ചത്.

ബാംഗ്ലൂരിൽ നിന്നും സ്കൂട്ടറിൽ നേരിട്ട് വരുമ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾ ബാംഗ്ലൂരിലെ മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങി കോഴിക്കോട് ജില്ലയിൽ വില്പന നടത്തുകയായിരുന്നു പതിവ്. പിടികൂടിയ ലഹരിമരുന്നിന് കേരളത്തിൽ ഏകദേശം മൂന്നുലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.

  എനിക്കെതിരെ സൈബർ ആക്രമണം തുടരുന്നു; സൈബർ പൊലീസ് ശ്രദ്ധിക്കണം: ജി. സുധാകരൻ

സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ രാജീവ് ബാബു, താമരശ്ശേരി എസ്.ഐ മാരായ വി.കെ. റസാക്ക്, എം.അബ്ദു, സ്പെഷ്യൽ സ്ക്വാഡ് എ.എസ്.ഐ മാരായ ഷാജി .വി .വി , വി.സി.ബിനീഷ്., എസ്.സി.പി.ഓ മാരായ എൻ.എം ജയരാജൻ, പി. പി ജിനീഷ്, ഇ.കെ. അഖിലേഷ്, പി.കെ.ലിനീഷ്, കെ.രമ്യ, ടി.പി.പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Story Highlights: താമരശ്ശേരിയിൽ 81 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; ബാംഗ്ലൂരിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് പോലീസ് പിടികൂടി.

Related Posts
കേരളത്തിൽ സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 89,960 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർധിച്ചു. പവന് 880 രൂപ വര്ധിച്ച് 89,960 രൂപയായി. Read more

അതിദാരിദ്ര്യമുക്ത കേരളം: ദരിദ്രരുടെ ‘കഞ്ഞികുടി മുട്ടി’ക്കുമെന്ന് ചെറിയാൻ ഫിലിപ്പ്
Kerala poverty program

അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനം ദരിദ്രരുടെ അന്നം മുടക്കുന്നതിന് തുല്യമാണെന്ന് ചെറിയാൻ ഫിലിപ്പ്. സൗജന്യ Read more

  34 വർഷങ്ങൾക്ക് ശേഷം 'അമരം' വീണ്ടും ബിഗ് സ്ക്രീനിൽ: റീ റിലീസ് പ്രഖ്യാപിച്ചു
തൃശ്ശൂരിൽ കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി; കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ച് പ്രവർത്തക
sexual harassment complaint

തൃശ്ശൂരിൽ കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി കോൺഗ്രസ് പ്രവർത്തക രംഗത്ത്. പുതുക്കാട് ബ്ലോക്ക് Read more

കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് മന്ത്രിയുടെ നിർദേശപ്രകാരം; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
Kalur Stadium Controversy

കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് കായിക മന്ത്രിയുടെ പങ്ക് തെളിയിക്കുന്ന രേഖകൾ Read more

സെക്രട്ടറിയേറ്റ് സമരം അവസാനിപ്പിച്ച് ആശാ വർക്കർമാർ; സമരം ജില്ലകളിലേക്ക് മാറ്റും
Asha workers strike

സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തിവന്ന ആശാ വർക്കർമാർ സമരരീതി മാറ്റുന്നു. ഓണറേറിയം Read more

ശബരിമല സ്വര്ണക്കൊള്ള: മുരാരി ബാബുവിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അദ്ദേഹത്തെ ഇന്ന് Read more

  നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ
പ്രവാസി ക്ഷേമത്തിന് മുൻഗണന നൽകുന്ന സർക്കാർ: മുഖ്യമന്ത്രി പിണറായി വിജയൻ
NRI welfare schemes

ഖത്തറിൽ നടന്ന മലയാളി উৎসവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. Read more

പെരുമ്പാവൂരിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
ATM robbery attempt

എറണാകുളം പെരുമ്പാവൂരിൽ എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് Read more

തിരുവനന്തപുരത്ത് 15കാരിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവ്
Auto Kidnap Case

തിരുവനന്തപുരത്ത് 15 വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ ഷമീറിന് 18 Read more

കരിങ്കൽ ക്വാറിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മക്കെതിരെ കേസ്
newborn abandoned case

പാലക്കാട് ഷൊർണൂരിൽ കരിങ്കൽ ക്വാറിയിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ അമ്മക്കെതിരെ പോലീസ് കേസ് Read more