ബ്രഡിനുള്ളിൽ എം.ഡി.എം.എ.; കാട്ടാക്കടയിൽ മൂന്ന് പേർ പിടിയിൽ

നിവ ലേഖകൻ

Updated on:

MDMA

തിരുവനന്തപുരം: ബ്രഡിനുള്ളിൽ തിരുകി കടത്താൻ ശ്രമിച്ച 193.20 ഗ്രാം എംഡിഎംഎ റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിന്തുടർന്ന് പിടികൂടി. സംസ്ഥാനത്തിനു പുറത്തു നിന്നും എംഡിഎംഎ കടത്തിക്കൊണ്ടു വന്ന കൊലക്കേസ് പ്രതികളായ 2 പേരുൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതികളായ കാട്ടാക്കട ആമച്ചൽ താഴെ കള്ളിക്കാട് സ്വദേശി വിഷ്ണു ആർ.എസ്. നായർ (35), തിരുമല സ്വദേശി അനൂപ്(33), സംഘത്തിൾ ഉൾപ്പെട്ട തൈക്കാട് സ്വദേശി വിഷ്ണു(32) എന്നിവരാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഗരത്തിൽ നിന്നും രാസ ലഹരിയുമായി സംഘം വരുന്നതറിഞ്ഞ് നർകോട്ടിക് സെൽ ഉദ്യോഗസ്ഥരും ഡാൻസാഫ് ടീമും ഇവരെ പിന്തുടർന്ന് പ്രതികൾ രാസ ലഹരിയുമായി ആമച്ചലുള്ള വിഷ്ണുവിന്റെ വീട്ടിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് കാട്ടാക്കട പൊലീസ് നഗരത്തിൽ നിന്നും തൈക്കാട് സ്വദേശിയെ പിടികൂടി. പിടിച്ചെടുത്ത രാസ ലഹരിയ്ക്ക് 15 ലക്ഷത്തോളം രൂപ വില വരുമെന്നാണ് കരുതുന്നത്.

  പീച്ചി കസ്റ്റഡി മർദ്ദനം: എസ്.ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല

പ്ലാസ്റ്റിക് കവറിലാക്കിയ എംഡിഎംഎ ബ്രഡിനുള്ളിൽ വച്ചാണ് എത്തിച്ചത്. ഒറ്റ നോട്ടത്തിൽ ബ്രഡ് എന്ന് കരുതും. ഒപ്പം പലഹാരങ്ങളും ഉണ്ടായിരുന്നു. ജില്ലയിൽ രാസ ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. ആമച്ചൽ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും തട്ടിക്കൊണ്ടു പോയി മർദനം, കഞ്ചാവ് വിൽപന ഉൾപ്പെടെ പത്തോളം കേസുകളിലും വിഷ്ണു പ്രതിയാണ് എന്നാണ് പൊലീസ് ഭാഷ്യം. പൂജപ്പുര സ്റ്റേഷൻ പരിധിയിലെ കൊലക്കേസിലും ലഹരി വിൽപന കേസുകളിലും പ്രതിയാണ് അനൂപ് എന്ന് പൊലീസ് പറഞ്ഞു.

Story Highlights: Three arrested in Kattakada with MDMA hidden inside bread.

Related Posts
കൊച്ചിയിൽ ലഹരിമരുന്ന് കേസിൽ നാല് പേർ പിടിയിൽ
Kochi drug case

കൊച്ചിയിൽ ലഹരിമരുന്ന് കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൻസാഫ് സംഘം Read more

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
Kozhikode drug seizure

കോഴിക്കോട് പന്തീരാങ്കാവിൽ 30 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് Read more

  കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
കഴക്കൂട്ടത്ത് 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
MDMA seizure Kerala

തിരുവനന്തപുരം കഴക്കൂട്ടത്ത് വില്പനയ്ക്ക് എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് Read more

കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
MDMA seized Kollam

കൊല്ലം നഗരത്തിൽ 75 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. പുന്തലത്താഴം സ്വദേശി Read more

മലപ്പുറത്ത് ലഹരി വേട്ട: 54.8 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേർ പിടിയിൽ
Malappuram drug hunt

മലപ്പുറം ജില്ലയിൽ രണ്ട് വ്യത്യസ്ത ലഹരി വേട്ടകളിൽ അഞ്ച് പേർ അറസ്റ്റിലായി. വേങ്ങര Read more

ഓച്ചിറയിൽ ഓണക്കാലത്ത് ലഹരിവേട്ട; എം.ഡി.എം.എ-യുമായി രണ്ടുപേർ പിടിയിൽ
MDMA seizure Kerala

ഓച്ചിറയിൽ ഓണക്കാലത്ത് ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിനായി പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ-യുമായി രണ്ടുപേർ Read more

  യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം; പരസ്യ പ്രതികരണവുമായി ജഷീർ പള്ളിവയൽ
സ്റ്റിയറിംഗിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി ബത്തേരിയിൽ പിടിയിൽ
MDMA seized

വയനാട് ബത്തേരിയിൽ കാറിന്റെ സ്റ്റിയറിംഗിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി Read more

കേരളത്തിൽ വീണ്ടും ലഹരി വേട്ട; തിരുവനന്തപുരത്ത് എംഡിഎംഎയുമായി നൈജീരിയൻ പൗരൻ പിടിയിൽ
Kerala Drug Seizure

തിരുവനന്തപുരത്ത് എംഡിഎംഎയുമായി നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നെന്മാറയിൽ 10 Read more

കണ്ണൂരിൽ ലഹരിമരുന്നുമായി ഷുഹൈബ് വധക്കേസ് പ്രതിയും കൂട്ടാളികളും പിടിയിൽ
MDMA seize Kannur

കണ്ണൂർ ചാലോടിലെ ലോഡ്ജിൽ 27 ഗ്രാം എംഡിഎംഎയുമായി ആറ് പേരെ പോലീസ് അറസ്റ്റ് Read more

കോഴിക്കോട് ലഹരിവേട്ട: 237 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Kozhikode drug raid

കോഴിക്കോട് ലഹരി വേട്ടയിൽ 237 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. ഓണാഘോഷം Read more

Leave a Comment