ബ്രഡിനുള്ളിൽ എം.ഡി.എം.എ.; കാട്ടാക്കടയിൽ മൂന്ന് പേർ പിടിയിൽ

Anjana

Updated on:

MDMA

തിരുവനന്തപുരം: ബ്രഡിനുള്ളിൽ തിരുകി കടത്താൻ ശ്രമിച്ച 193.20 ഗ്രാം എംഡിഎംഎ റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിന്തുടർന്ന് പിടികൂടി. സംസ്ഥാനത്തിനു പുറത്തു നിന്നും എംഡിഎംഎ കടത്തിക്കൊണ്ടു വന്ന കൊലക്കേസ് പ്രതികളായ 2 പേരുൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതികളായ കാട്ടാക്കട ആമച്ചൽ താഴെ കള്ളിക്കാട് സ്വദേശി വിഷ്ണു ആർ.എസ്. നായർ (35), തിരുമല സ്വദേശി അനൂപ്(33), സംഘത്തിൾ ഉൾപ്പെട്ട തൈക്കാട് സ്വദേശി വിഷ്ണു(32) എന്നിവരാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഗരത്തിൽ നിന്നും രാസ ലഹരിയുമായി സംഘം വരുന്നതറിഞ്ഞ് നർകോട്ടിക് സെൽ ഉദ്യോഗസ്ഥരും ഡാൻസാഫ് ടീമും ഇവരെ പിന്തുടർന്ന് പ്രതികൾ രാസ ലഹരിയുമായി ആമച്ചലുള്ള വിഷ്ണുവിന്റെ വീട്ടിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് കാട്ടാക്കട പൊലീസ് നഗരത്തിൽ നിന്നും തൈക്കാട് സ്വദേശിയെ പിടികൂടി. പിടിച്ചെടുത്ത രാസ ലഹരിയ്ക്ക് 15 ലക്ഷത്തോളം രൂപ വില വരുമെന്നാണ് കരുതുന്നത്.

പ്ലാസ്റ്റിക് കവറിലാക്കിയ എംഡിഎംഎ ബ്രഡിനുള്ളിൽ വച്ചാണ് എത്തിച്ചത്. ഒറ്റ നോട്ടത്തിൽ ബ്രഡ് എന്ന് കരുതും. ഒപ്പം പലഹാരങ്ങളും ഉണ്ടായിരുന്നു. ജില്ലയിൽ രാസ ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. ആമച്ചൽ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും തട്ടിക്കൊണ്ടു പോയി മർദനം, കഞ്ചാവ് വിൽപന ഉൾപ്പെടെ പത്തോളം കേസുകളിലും വിഷ്ണു പ്രതിയാണ് എന്നാണ് പൊലീസ് ഭാഷ്യം. പൂജപ്പുര സ്റ്റേഷൻ പരിധിയിലെ കൊലക്കേസിലും ലഹരി വിൽപന കേസുകളിലും പ്രതിയാണ് അനൂപ് എന്ന് പൊലീസ് പറഞ്ഞു.

  ആശാവർക്കർമാരുടെ സമരം: കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി

Story Highlights: Three arrested in Kattakada with MDMA hidden inside bread.

Related Posts
എറണാകുളത്ത് 9 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
Cannabis seizure

എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പോലീസ് പിടികൂടി. Read more

വെള്ളനാട് ഉറിയാക്കോട് നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
MDMA

വെള്ളനാട് ഉറിയാക്കോട് ചക്കിപ്പാറയിൽ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് Read more

സ്വകാര്യ ആശുപത്രിയിൽ മേൽവിലാസത്തിൽ പാഴ്സലിൽ ലഹരി മിഠായി വരുത്തി മൂന്നംഗ സംഘം: അറസ്റ്റിൽ
drug seizure

മിഠായി രൂപത്തിലുള്ള ലഹരിമരുന്നുമായി മൂന്ന് തമിഴ്‌നാട് സ്വദേശികളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. Read more

  എമ്പുരാന് വിജയാശംസകളുമായി മമ്മൂട്ടി
പെരുമ്പാവൂരിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ
Heroin seizure

പെരുമ്പാവൂരിൽ ഹെറോയിനുമായി ആസാം സ്വദേശി അറസ്റ്റിൽ. ഇസദുൽ ഇസ്ലാം എന്നയാളിൽ നിന്ന് 20.78 Read more

എക്സൈസ് ഇൻസ്പെക്ടറെ കാറിടിച്ച് കൊല്ലാൻ ശ്രമം; നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Kollam Excise Murder Attempt

കൊല്ലം കല്ലുംതാഴത്ത് എക്സൈസ് ഇൻസ്പെക്ടറെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. വാഹനത്തിൽ നിന്ന് നാല് Read more

മലപ്പുറത്ത് കഞ്ചാവ് വില്പ്പനക്കാരൻ പിടിയിൽ; സംസ്ഥാന വ്യാപക ലഹരിവേട്ടയിൽ നിരവധി അറസ്റ്റുകൾ
drug arrest

മലപ്പുറം തോട്ടശ്ശേരിയറയിൽ നാട്ടുകാർ കഞ്ചാവ് വില്\u200dപ്പനക്കാരനെ പിടികൂടി പോലീസിൽ ഏല്\u200dപ്പിച്ചു. സംസ്ഥാന വ്യാപകമായി Read more

കോട്ടയത്തും കാസർകോഡും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയത്ത് 1.86 ഗ്രാം എംഡിഎംഎയുമായി മൂലേടം സ്വദേശി സച്ചിൻ സാം പിടിയിൽ. കാസർകോഡ് Read more

കാസർകോഡ് നീലേശ്വരത്ത് 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
MDMA seizure

കാസർകോഡ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. Read more

  എക്സൈസ് ഇൻസ്പെക്ടറെ കാറിടിച്ച് കൊല്ലാൻ ശ്രമം; നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
കൊല്ലത്ത് യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും എംഡിഎംഎ
MDMA

കൊല്ലത്ത് യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് 96 ഗ്രാം എംഡിഎംഎ പിടികൂടി. അഞ്ചാലമൂട് സ്വദേശിനിയായ Read more

കേരളത്തിൽ ലഹരിവേട്ട: കഞ്ചാവും എംഡിഎംഎയും പിടികൂടി
drug bust

മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളിൽ നടന്ന ലഹരി വേട്ടയിൽ വൻതോതിൽ കഞ്ചാവും എംഡിഎംഎയും Read more

Leave a Comment