
മഴയെ തുടർന്ന് കുട്ടനാട്ടിൽ വൻ കൃഷിനാശം.കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട്.
രണ്ടാം കൃഷി പൂർണമായും നശിച്ചതായാണ് വിവരം.ചെറുതനയിൽ 400 ഏക്കറോളം വരുന്ന തേവരി പാടശേഖരത്ത് മടവീഴ്ച സംഭവിച്ചു.
കുട്ടനാട്, അപ്പർ കുട്ടനാട് തുടങ്ങിയ ഇടങ്ങളിൽ ജലനിരപ്പ് കുറയുകയാണെങ്കിലും നദീതീരങ്ങളോട് ചേർന്ന സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ട് നിലനിക്കുന്നുണ്ടെന്നാണ് വിവരം.
ജലനിരപ്പ് കുറയുന്നുണ്ടെന്നത് ആശ്വാസകരമായ കാര്യമാണ്.തോട്ടപ്പള്ളിയിൽ സ്പിൽവേ വഴി ജലം കടലിലേക്ക് എത്തുന്നുണ്ട്.40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നിട്ടുണ്ട്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം കുട്ടനാട്ടിലില്ല.
വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കൊയ്ത്തുയന്ത്രം പാടത്തേക്ക് ഇറക്കാൻ കഴിയാത്ത അവസ്ഥയാണ് കൃഷിനാശം ഉണ്ടായെങ്കിലും കൂടുതൽ മടവീഴ്ചക്കു സാധ്യതയില്ലെന്നാണ് വിവരം.
ദുരിതാശ്വാസ ക്യാമ്പുകളിൽ തങ്ങുന്നവരെ തൽകാലം തിരികെ അയക്കേണ്ട എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
Story highlight : Massive crop damage in Kuttanad due to heavy rain