കുറുവ ഭീതി: കുണ്ടന്നൂർ പാലത്തിനടിയിലെ താമസക്കാരെ ഒഴിപ്പിക്കാൻ മരട് നഗരസഭ

Anjana

Maradu Municipality eviction Kuruva gang

മരട് നഗരസഭ കുറുവ ഭീതിയെ തുടർന്ന് നടപടികൾ സ്വീകരിക്കുന്നു. കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാലുമണിയോടെ നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കും. കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് ഈ നടപടി. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും ഇവരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി സന്തോഷ് സെൽവം ഇവിടെ താമസിക്കുന്നുണ്ടായിരുന്നു. കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടിയ കൂരയിൽ, നാടോടി സംഘങ്ങൾക്ക് ഒപ്പമായിരുന്നു ഇവരുടെ താമസം. താൽക്കാലിക ടെൻ്റിനുള്ളിൽ തറയിൽ കുഴിയെടുത്ത് അതിനുള്ളിൽ ചുരുണ്ടു കൂടി കിടന്ന ശേഷം ടാർപ്പോളിൻ കൊണ്ട് മൂടി ഒളിച്ചിരിക്കുന്ന നിലയിലാണ് സന്തോഷിനെ പൊലീസ് കണ്ടെത്തിയത്. ഇവർ സ്ഥിരം ശല്യക്കാരാണെന്ന് നാട്ടുകാർ തന്നെ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിമാൻഡിൽ കഴിയുന്ന സന്തോഷ് സെൽവത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുള്ള പൊലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മണ്ണഞ്ചേരിയിലെ മോഷണത്തിൽ സന്തോഷിനൊപ്പം ഉണ്ടായിരുന്ന കുട്ടാളിയേയും പുന്നപ്രയിൽ മോഷണം നടത്തിയ പ്രതികളെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. കുറുവ സംഘത്തിൽപ്പെട്ട 14 പേരാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സന്തോഷിനോപ്പം കസ്റ്റഡിയിൽ എടുത്ത മണികണ്ഠനെ ഇതുവരെ പൊലീസ് വിട്ടയച്ചിട്ടില്ല.

Story Highlights: Maradu Municipality to evict squatters under Kundanur bridge due to Kuruva gang fears

Leave a Comment