**ചുരാചന്ദ്പൂർ (മണിപ്പൂർ)◾:** മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 21കാരൻ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വിറക് ശേഖരിക്കാൻ പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഖോകെൻ ഗ്രാമത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. ഫെർസാൾ ജില്ല സ്വദേശിയാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഈ മാസം ആദ്യം, 10 വയസ്സുള്ള ഒരു പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. മാർച്ചിൽ, ഒരു ദുരിതാശ്വാസ ക്യാമ്പിന് സമീപം ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ലൈംഗികാതിക്രമ കേസാണിത്.
കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിതാവാണ് കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സോമി മദേഴ്സ് അസോസിയേഷൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും നീതിയും സുരക്ഷയും ഉറപ്പാക്കാൻ അധികൃതർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Story Highlights: A 21-year-old man has been arrested for the rape of a minor girl in Churachandpur district, Manipur, marking the third such case reported within a month.