മാനന്തവാടിയിൽ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു

നിവ ലേഖകൻ

Mananthavady accident

മാനന്തവാടിയിൽ പോലീസ് ജീപ്പ് മറിഞ്ഞ് വഴിയോര കച്ചവടക്കാരൻ മരിച്ചു. ബത്തേരി കോടതിയിൽ ഹാജരാക്കേണ്ട പ്രതിയുമായി അമ്പലവയൽ സ്റ്റേഷനിലെ പോലീസ് ജീപ്പ് കണ്ണൂരിൽ നിന്നും വരികയായിരുന്നു. വള്ളിയൂർക്കാവിനടുത്ത് വെച്ച് ജീപ്പ് നിയന്ത്രണം വിട്ട് ആൽമരത്തിൽ ഇടിച്ച് മറിയുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി കൃഷ്ണൻ, പ്രതിയായ തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്ക് പരുക്കേറ്റു. വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) എന്ന വഴിയോര കച്ചവടക്കാരനാണ് മരിച്ചത്. ജീപ്പ് ഇടിച്ച ശ്രീധരനെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഴയെ തുടർന്ന് റോഡ് നനഞ്ഞിരുന്നതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ചേമ്പ് വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശ്രീധരനെ ജീപ്പ് ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.

  നിർമ്മാണ കമ്പനി ആരംഭിച്ച് ബേസിൽ ജോസഫ്

അപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പോലീസ് ജീപ്പിന്റെ അമിത വേഗതയും തേഞ്ഞ ടയറുകളുമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജീപ്പ് മാറ്റുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.

ആർഡിഒ ഉടൻ സ്ഥലത്തെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Story Highlights: A police jeep overturned in Mananthavady, resulting in the death of a roadside vendor.

Related Posts
ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു
Idukki landslide

ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് കുന്നിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. റിസോർട്ടിന്റെ സംരക്ഷണ Read more

കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗിയുൾപ്പെടെ നാലുപേർക്ക് പരിക്ക്
ambulance accident

കണ്ണൂരിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. പെരളശ്ശേരിയിൽ വെച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് Read more

മണിയൻ സ്വാമിയുടെ മരണം; കാർ ഓടിച്ചിരുന്ന വില്ലേജ് ഓഫിസർ എസ്.പ്രമോദ് കീഴടങ്ങി
Vithura accident case

തിരുവനന്തപുരം വിതുരയിൽ കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. ആര്യനാട് വില്ലേജ് Read more

  കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Amebic Meningitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേർ Read more

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർക്ക് ജാമ്യം
Vithura accident case

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വില്ലേജ് ഓഫീസർ സി. പ്രമോദിനെ Read more

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
Kollam accident

കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ Read more

ഇടുക്കിയിൽ കെഎസ്ആർടിസി ടൂറിസ്റ്റ് ബസ് അപകടം; 16 പേർക്ക് പരിക്ക്
KSRTC bus accident

ഇടുക്കി പനംകുട്ടിക്ക് സമീപം കെഎസ്ആർടിസി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്. Read more

കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
Pathanamthitta honeytrap case

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ ജയേഷും ഭാര്യ രശ്മിയും Read more

രാജ്യാന്തര ചലച്ചിത്രമേള: സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
IFFK film submission

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പിലേക്ക് സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ Read more

Leave a Comment