
മകന്റെ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പിതാവ് അശ്ലീല വീഡിയോകൾ അയച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇദ്ദേഹം വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് തുടർച്ചയായി അശ്ലീല വീഡിയോകൾ അയക്കുകയായിരുന്നു. ഇതോടെയാണ് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ അറിയിച്ചത്. സ്കൂൾ അധികൃതർ പോലീസിൽ പരാതി പെട്ടതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം അബദ്ധത്തിൽ സംഭവിച്ചതാണെന്നും താൻ മദ്യലഹരിയിലായിരുന്നെന്നും സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്
വീഡിയോകൾ അയക്കാനാണ് ഉദ്ദേശിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകി.
Story Highlights: Man held in Chennai for sharing Obscene pictures in son’s school WhatsApp Group.