
കൊച്ചിയിൽ നാവികാസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. നാവികസേനയാണ് വടുതല സ്വദേശി ലോയ്ഡ് ലിനസിനെ പിടികൂടി പോലീസിന് കൈമാറിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വ്ലോഗറാണെന്നും യൂട്യൂബ് ചാനലിനായി ഡ്രോൺ പറത്തിയതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. മേഖലയിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് യുവാവ് നേവിയിൽ നിന്നും അനുവാദം തേടിയിരുന്നില്ല.
കൊച്ചി നാവിക ആസ്ഥാനത്തെ പരിധിയിൽ നേരത്തെ ഡ്രോൺ നിരോധനം ഏർപ്പെടുത്തിയിരുന്നു. ജമ്മുകാശ്മീരിലെ ഡ്രോൺ ആക്രമണങ്ങളെ തുടർന്നാണ് കൊച്ചിയിലും സുരക്ഷ കർശനമാക്കിയത്. അതിനാൽ ഡ്രോൺ നിരോധിത മേഖല എന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നു. യുവാവിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തു.
Story Highlights: Man arrested for flying drone over Cochin Naval base.