ഫരീദാബാദിലെ സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പൊലീസ് പിടിയിലായി. ബിഹാറിലെ പട്ന സ്വദേശിയായ അങ്കിത് പാസ്വാനാണ് അറസ്റ്റിലായത്.
സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പട്നയില് നിന്ന് പിടികൂടുകയായിരുന്നു.
— wp:paragraph –> പൊലീസ് ചോദ്യം ചെയ്തപ്പോൾ, കാമുകിയുടെ അമ്മ മരിച്ചതിലുള്ള രോഷം തീർക്കാനും കാമുകിയെ ദു:ഖത്തിൽ നിന്നും മോചിപ്പിക്കാനുമായാണ് താൻ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് അങ്കിത് മൊഴി നൽകി. വിവാഹം നിശ്ചയിച്ച കാമുകിയുടെ അമ്മ ചികിൽസയിലിരിക്കെ മരിച്ചതാണ് സംഭവത്തിന് പിന്നിലെ കാരണം.
— /wp:paragraph –> ഫരീദാബാദ് എസിപി (ക്രൈം) അമന് യാദവ് പറഞ്ഞതനുസരിച്ച്, ഭീഷണി മുഴക്കാന് ഉപയോഗിച്ച ഫോണും സിം കാര്ഡും കണ്ടെത്തിയാലേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരൂ. സംഭവത്തിൽ പ്രതിയെ റിമാന്ഡ് ചെയ്തിട്ടുണ്ട്.
ഈ സംഭവം ആശുപത്രി അധികൃതരെയും പൊലീസിനെയും വലിയ ആശങ്കയിലാക്കിയിരുന്നു.
Story Highlights: Man arrested for making fake bomb threat to hospital to cheer up girlfriend after her mother’s death