
മലയാളി പെണ്കുട്ടി യുഎസില് വെടിയേറ്റു മരിച്ചു.സംഭവത്തിൽ തിരുവല്ല നിരണം ഇടപ്പള്ളിപ്പറമ്പില് ബോന്മാത്യൂ -ബിന്സി ദമ്പതികളുടെ മകൾ മറിയം സൂസന് മാത്യുവാണ് കൊല്ലപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലെ വസതിയില് വച്ചായിരുന്നു സംഭവം.ഉറങ്ങുന്നതിനിടെയാണ് സൂസന് മാത്യുവിന് വെടിയേറ്റത്.
മുകളിലെ നിലയില് താമസിക്കുന്ന വ്യക്തിയുടെ തോക്കിലെ വെടിയുണ്ട ഫ്ലോർ തുളച്ചെത്തിയാണ് അപകടം ഉണ്ടായത്.സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള് ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
നാല് മാസങ്ങള്ക്ക് മുമ്പാണ് ഗള്ഫിലായിരുന്ന മറിയം സൂസന് മാത്യൂ യുഎസിലെത്തിയത്.മൃതദേഹം കേരളത്തിലേക്ക് എത്തിക്കുന്നതിള്ള നടപടികള് പൂര്ത്തിയാക്കും.
Story highlight : Malayalee girl shot dead in US.