മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി. വയനാടൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

RG Wayanadan

പ്രശസ്ത സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ആർ. ജി. വയനാടൻ എന്ന രഞ്ജിത്ത് ഗോപിനാഥൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞിറയിൽ നടന്ന വാഹന പരിശോധനയിലാണ് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഇയാൾ പിടിയിലായത്. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് രഞ്ജിത്ത്. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ പരിശോധനയുടെ ഭാഗമായാണ് മൂലമറ്റം എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്.

ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ട്രേഡ്) അജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ (ട്രേഡ്) രാജേഷ് വി.

ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഷറഫ് അലി, ചാൾസ് എഡ്വിൻ എന്നിവരും നടപടിയിൽ പങ്കെടുത്തു. വാഗമണ്ണിൽ നടക്കുന്ന അട്ടഹാസം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്. അതീവ വീര്യമേറിയ 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

  കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത പരിശോധിക്കുന്നു

രഞ്ജിത്തിനെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.

Story Highlights: Renowned makeup artist RG Wayanadan, also known as Ranjith Gopinathan, was apprehended with 45 grams of hybrid cannabis during a vehicle inspection in Moolamattom, Idukki.

Related Posts
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാഫലം: കേരളത്തിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി
ICSE ISC Results

കേരളത്തിലെ വിദ്യാർത്ഥികൾ ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കി. ഐസിഎസ്ഇ പരീക്ഷയിൽ Read more

കർഷക മിത്രമായ ചേരയെ സംസ്ഥാന ഉരഗമാക്കാൻ നിർദേശം
rat snake kerala

കാർഷിക വിളകൾ നശിപ്പിക്കുന്ന എലികളെ നിയന്ത്രിക്കുന്ന ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിർദേശം. Read more

  നവംബർ 1ന് കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമെന്ന് മുഖ്യമന്ത്രി
അഡ്വ. ബി.എ. ആളൂർ അന്തരിച്ചു
B.A. Aloor

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് Read more

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്: വിവാദങ്ങൾക്ക് മറുപടി നൽകി മന്ത്രി വി എൻ വാസവൻ
Vizhinjam Port Commissioning

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി നൽകി തുറമുഖ മന്ത്രി Read more

അക്ഷയതൃതീയ: സ്വർണവിലയിൽ മാറ്റമില്ല
Gold Price Kerala

കേരളത്തിൽ അക്ഷയതൃതീയ ദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 71840 രൂപയാണ് Read more

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Alappuzha Cannabis Case

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളായ തസ്ലിമയുടെയും ഭർത്താവ് സുൽത്താൻ അക്ബർ അലിയുടെയും Read more

  റാപ്പർ വേടന് ജാമ്യമില്ല; രണ്ട് ദിവസത്തെ വനംവകുപ്പ് കസ്റ്റഡി
റാപ്പർ വേടൻ പുലിപ്പല്ല് കേസ്: സുഹൃത്തുക്കളുടെ മൊഴിയെടുക്കും
tiger tooth case

പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ സുഹൃത്തുക്കളുടെ മൊഴികൾ രേഖപ്പെടുത്തും. രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും Read more

വിഴിഞ്ഞം: സർക്കാരിനെ വിമർശിച്ച് വി ഡി സതീശൻ
Vizhinjam Port

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി Read more

വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്: പ്രതിപക്ഷ നേതാവ് പങ്കെടുക്കുമോ?
Vizhinjam Port Commissioning

വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിൽ വി.ഡി. സതീശൻ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ക്ഷണക്കത്ത് വൈകി Read more

ശാരദ മുരളീധരൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് വിരമിക്കും
Kerala officials retire

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, ഡിജിപി കെ. Read more

Leave a Comment