
കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കനത്ത മഴയെ തുടർന്ന് എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകൾ മാറ്റിവെച്ചതായും അറിയിച്ചു.
മധ്യകേരളത്തിൽ ശക്തമായ മഴയെ തുടർന്ന് വൻ മഴക്കെടുതികളാണ് ഉണ്ടായത്.
അതേസമയം,ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്.സി പരീക്ഷകളും മാറ്റിവച്ചതായും അറിയിച്ചിട്ടുണ്ട്.
Story highlight : Mahatma Gandhi University exam postponed due to heavy rain.