മധ്യപ്രദേശിൽ ഞെട്ടിക്കുന്ന സംഭവം; ഭർത്താവിന്റെ ഒന്നാം ഭാര്യയെ 50 തവണ കുത്തി യുവതി

Anjana

Updated on:

Madhya Pradesh wife stabbing
മധ്യപ്രദേശിലെ രെവ ജില്ലയിൽ ഒരു യുവതി തന്റെ ഭർത്താവിന്റെ ഒന്നാം ഭാര്യയെ 50 തവണ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. റാംബാബു വർമ്മ എന്നയാളുടെ രണ്ടാം ഭാര്യയായ മാൻസി (22), ഒന്നാം ഭാര്യയായ ജയ (26) എന്നിവർ തമ്മിലാണ് ദീപാവലി ദിവസം വൈകിട്ട് വാക്കുതർക്കം ഉണ്ടായത്. തർക്കം രൂക്ഷമായതോടെ മാൻസി ജയയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീടിന്റെ തറയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ജയയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. മാൻസി ജയയുടെ മുഖത്തും ശരീരത്തും മറ്റും ചവിട്ടുന്നതും വീഡിയോയിലുണ്ട്. സംഭവത്തെ തുടർന്ന് ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരുന്ന ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. 2019 ലാണ് റാംബാബു ജയയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇവരുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് 2021 ഇയാൾ മാൻസിയെ വിവാഹം ചെയ്യുകയായിരുന്നു. അതേസമയം മർദ്ദനത്തിൽ മാൻസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിൽ ഗുരുതര വകുപ്പുകൾ അടക്കം ചുമത്തിയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. Story Highlights: Woman stabs husband’s first wife 50 times in Madhya Pradesh, arrested

Leave a Comment