ലുലു ഗ്രൂപ്പ് പൊള്ളാച്ചിയിൽ കാർഷിക പദ്ധതി ആരംഭിച്ചു. തദ്ദേശീയ കർഷകർക്ക് പിന്തുണ നൽകിക്കൊണ്ട് സുരക്ഷിതമായ കൃഷിയിലൂടെ ലുലു എന്ന ലക്ഷ്യവുമായാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഗണപതി പാളയത്തെ 160 ഏക്കറിൽ കാർഷികോൽപ്പാദനത്തിന്റെ വിത്തിടൽ കർമ്മം നടന്നു. ആദ്യഘട്ടത്തിൽ 50 ഏക്കറിൽ വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങിയവ കൃഷി ചെയ്യും. ലുലു ഫെയർ എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ, ഉയർന്ന ഗുണനിലവാരമുള്ള പച്ചക്കറി, പഴ വർഗങ്ങൾ ലുലു നേരിട്ട് കൃഷി ചെയ്യും. തദ്ദേശീയ കർഷകർക്ക് പിന്തുണ നൽകുന്നതിനൊപ്പം ആഗോള വിപണിയിലേക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം. എ സലീം വിത്തിടൽ കർമ്മം നിർവഹിച്ചു.
— /wp:image –> കാർഷിക വിളകളുടെ കയറ്റുമതിയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. എം. എ സലീം വാഴവിത്തും, തെങ്ങിൻ തൈകളും, ചെറിയ ഉള്ളി തൈകളും, മുരിങ്ങ, പാവൽ എന്നിവ നട്ടു. ലുലു ഫിഷ് ഫാമിങ്ങിന്റെ ഭാഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. ജൈവ വളങ്ങൾ ഉപയോഗിച്ചും, പൊള്ളാച്ചി മണ്ണിന്റെ ഫലഭൂയിഷ്ഠത പരമാവധി പ്രയോജനപ്പെടുത്തിയുമാകും കൃഷി. പുതിയ പദ്ധതി കാർഷിക മേഖലയ്ക്കും കർഷകർക്കുമുള്ള ലുലു ഗ്രൂപ്പിന്റെ പിന്തുണയാണെന്ന് എം.
എ സലീം പറഞ്ഞു. കർഷകർക്ക് പിന്തുണ നൽകി, ഉയർന്ന നിലവാരത്തിലുള്ള കാർഷികോൽപ്പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ ലുലു ഫെയറിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗണപതിപാളയം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കാർഷിക വിളകളുടെ വിത്തുകളും തൈകളും എം. എ സലീം കൈമാറി.
കാർഷിക മേഖലയിൽ എഐ സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. കൃത്യത കൃഷി, മനുഷ്യ Read more
യുഎഇയിലെ 28 മന്ത്രാലയങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി ലുലു ഗ്രൂപ്പ് പുതിയ ഇ-കൊമേഴ്സ് Read more
കാർഷിക മേഖലയുടെ നവീകരണത്തിനായി ലോകബാങ്കിൽ നിന്ന് ലഭിച്ച 139.66 കോടി രൂപ സർക്കാർ Read more
KMAT 2025 പരീക്ഷയുടെ താത്കാലിക ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം Read more
തെങ്കാശിപ്പട്ടണത്തിന്റെ ചിത്രീകരണത്തിനിടെ പൊള്ളാച്ചിയിൽ വെച്ച് ഉണ്ടായ രസകരമായ അനുഭവം സലീം കുമാർ പങ്കുവെച്ചു. Read more
യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ 'അൽ ഇമറാത്ത് Read more
പാലക്കാട് വാളയാറിൽ കൃഷിയിടത്തിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. വാളയാർ അട്ടപ്പള്ളം സ്വദേശികളായ Read more
കേരളത്തിൽ ഉള്ളി വില ഉയർന്നുതന്നെ തുടരുന്നു. സവാളയ്ക്ക് 85 രൂപ, ചെറിയ ഉള്ളിക്ക് Read more
തമിഴ്നാട്ടിലെ ഇറോഡിലെ തലവടി ഗ്രാമത്തിൽ ദീപാവലി സമാപനത്തിന് വിചിത്രമായ ആചാരം നടക്കുന്നു. 300 Read more
പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടർന്ന് ഉള്ളിയുടെ വില ഉയരുന്നു. Read more